Asianet News MalayalamAsianet News Malayalam

തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ അമേരിക്കയില്‍ ഭീകരാക്രമണ ഭീഷണി

Terror attack threat in US
Author
First Published Nov 5, 2016, 5:17 PM IST

പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ അമേരിക്കയില്‍ ഭീകരാക്രമണ ഭീഷണി. ന്യൂയോര്‍ക്ക്, ടെക്‌സസ്, വിര്‍ജീനിയ എന്നിവിടങ്ങളില്‍ ആക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്ന് എഫ്.ബി.ഐ മുന്നറിയിപ്പ് നല്‍കി. 

തെരഞ്ഞെടുപ്പിന് മുമ്പ് അല്‍ ഖായിദ, അമേരിക്കയില്‍ ശക്തമായ ഭീകരാക്രമണം നടത്താന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നത്. ഭീഷണിയെ ഗൗരവത്തിലെടുക്കുന്നെന്നാണ് അമേരിക്കന്‍ അധികൃതര്‍ വ്യക്തമാക്കി.  ഭീഷണിയുടെ പശ്ചാത്തലത്തില്‍  എല്ലാ സംസ്ഥാനങ്ങളിലും സുരക്ഷ ശക്തമാക്കി.സൈബര്‍ ആക്രമണം തടയാനുള്ള  മുന്‍കരുതലും സ്വീകരിക്കുന്നുണ്ട്.

Follow Us:
Download App:
  • android
  • ios