Asianet News MalayalamAsianet News Malayalam

ഹിലരിക്ക് ആശ്വാസമായി ഇ-മെയില്‍ വിവാദത്തില്‍ എഫ്.ബി.ഐയുടെ ക്ലീന്‍ചിറ്റ്

fbi gives clean chit to hillary clinton
Author
First Published Nov 7, 2016, 7:19 AM IST

അമേരിക്കന്‍ പ്രസി‍‍ഡന്റ് തെരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കേ ഇ-മെയില്‍ വിവാദത്തില്‍ ഹിലരി ക്ലിന്‍റണ് ആശ്വാസമായി അമേരിക്കന്‍ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ റിപ്പോര്‍ട്ട് പുറത്തുവന്നു. പരിശോധിച്ച ഇ-മെയിലുകളില്‍ കുറ്റകരമായി ഒന്നുമില്ലെന്നാണ് എഫ്.ബി.ഐ കണ്ടെത്തിയിരിക്കുന്നത്. ഇക്കാര്യം എഫ്.ബി.ഐ മേധാവി ജയിംസ് കോമെ അമേരിക്കന്‍ കോണ്‍ഗ്രസിനെ അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ എതിരാളികള്‍ ഏറ്റവുമധികം ഉപോയോഗിച്ച പ്രചാരണം പൊളിഞ്ഞത് അവസാനഘട്ടത്തില്‍ ഹില്ലരിക്ക് ആശ്വാസമാകും.

തന്ത്രപ്രധാനമായ ഇ മെയില്‍ സന്ദേശങ്ങള്‍ അലക്ഷ്യമായി കൈകാര്യം ചെയ്തു എന്നായിരുന്നു ഹിലരിക്കെതിരെ ഉയര്‍ന്നുവന്ന ആരോപണം. 2009-2013 കാലയളവിൽ ഹിലരി ക്ലിന്‍റൻ വിദേശകാര്യ സെക്രട്ടറിയായിരിക്കെ അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങളടങ്ങിയ ഇ മെയിലുകൾ ഹിലരി സ്വകാര്യ ഇ മെയിൽ അക്കൗണ്ട് ഉപയോഗിച്ച് കൈകാര്യം ചെയ്തു എന്നതായിരുന്നു ഏറ്റവും പ്രധാനപ്പെട്ട ആരോപണം.

Follow Us:
Download App:
  • android
  • ios