Asianet News MalayalamAsianet News Malayalam

ഹിലാരിയോ ട്രംപോ? യുഎസ് തെരഞ്ഞെടുപ്പിന്റെ സമഗ്രവിവരങ്ങളുമായി ഏഷ്യാനെറ്റ് ന്യൂസ്

Asianet News team for US election
Author
First Published Oct 30, 2016, 8:08 PM IST

യുഎസ് തെരഞ്ഞെടുപ്പിന്റെ സമഗ്രമായ കവറേജിന് തയ്യാറായി ഏഷ്യാനെറ്റ് ന്യൂസ്. യുഎസ് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് അഞ്ചു നഗരങ്ങളില്‍ സംവാദങ്ങളും തത്സമയ സംപ്രേക്ഷണവുമാണ് ഏഷ്യാനെറ്റ് ന്യൂസ് നടത്തുക.

തെരഞ്ഞെടുപ്പിന്റെ പ്രത്യേക കവറേജിനായി ഏഷ്യാനെറ്റ് ന്യൂസിന്റെ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍, ചീഫ് കോര്‍ഡിനേറ്റീവ് എഡിറ്റര്‍ അനില്‍ അടൂര്‍, ക്യാമറാമാന്‍ ദേവന്‍ മഠത്തില്‍, എഡിറ്റര്‍ ജോര്‍ജ്ജ് മുണ്ടക്കല്‍ എന്നിവരാണ് കേരളത്തില്‍ നിന്ന് യുഎസ്സില്‍ എത്തിയിരിക്കുന്നത്. വിപുലമായ സൗകര്യങ്ങളുമായി യുഎസിലെ ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധി കൃഷ്‍ണകിഷോര്‍ അടക്കമുള്ള മറ്റുള്ളവരും ടീമിനൊപ്പമുണ്ട്. ഹിലാരിയോ ട്രംപോ ആരാവും വൈറ്റ് ഹൗസിലേക്ക് എത്തുക എന്ന് അറിയാന്‍ ഏഷ്യാനെറ്റ് ന്യൂസിന് ഒപ്പം ചേരുക.

Follow Us:
Download App:
  • android
  • ios