'യുപിയില്‍ ഗോവധ നിരോധന നിയമം ദുരുപയോഗം ചെയ്യപ്പെടുന്നു';നിരപരാധികൾ ശിക്ഷിക്കപ്പെടുന്നുവെന്ന് അലഹാബാദ് കോടതി

യുപി പൊലീസിനെതിരെ വിമര്‍ശനവുമായി അലഹബാദ് ഹൈക്കോടതി. ഏത് മാംസവും പരിശോധനയില്ലാതെ ഗോമാംസമെന്ന് പൊലീസ് രേഖപ്പെടുത്തുന്നു. ഇതിൻറെ പേരിൽ നിരപരാധികൾ ശിക്ഷിക്കപ്പെടുന്നുവെന്നും കോടതി. പ്രായമായ പശുക്കളെ ഗോശാലകള്‍ പോലും സ്വീകരിക്കുന്നില്ല. പലരും അവയെ തെരുവില്‍ ഉപേക്ഷിക്കുകയാണ്. ഇത്തരം പശുക്കള്‍ കാരണം പല അപകടങ്ങളും ഉണ്ടാകുന്നു. ഇത്തരം കാര്യങ്ങള്‍ക്ക് പരിഹാരമുണ്ടാകുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
 

Video Top Stories