Asianet News MalayalamAsianet News Malayalam

Election 2022 : യുപി തെരഞ്ഞെടുപ്പ് മൂന്നാം ഘട്ടം നാളെ

യുപി തെരഞ്ഞെടുപ്പ് മൂന്നാം ഘട്ടം നാളെ, തെരഞ്ഞെടുപ്പ് ചൂടിൽ അഖിലേഷ് യാദവ് മത്സരിക്കുന്ന കർഹാൽ മണ്ഡലം, സമാജ്‌വാദി പാർട്ടിക്കും ബിജെപിക്കും തുല്യ സാധ്യതകൾ. 16 ജില്ലകളിലെ 59 മണ്ഡലങ്ങളാണ് ഞായറാഴ്ച വിധിയെഴുതുന്നത്. സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, പിതൃസഹോദരന്‍ ശിവ് പാല്‍ സിംഗ് യാദവ് തുടങ്ങിയ പ്രമുഖരാണ് ഈ ഘട്ടത്തിൽ ജനവിധി തേടുന്നത്. സമാജ് വാദി പാര്‍ട്ടിയുടെ തട്ടകങ്ങളായിരുന്ന മണ്ഡലങ്ങളില്‍ ഭൂരിഭാഗവും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിയെയാണ് പിന്തുണച്ചത്. 2017ല്‍ ബിജെപി 49 സീറ്റ് നേടിയപ്പോള്‍ സമാജ് വാദി പാര്‍ട്ടിക്ക് 9 ഉം കോണ്‍ഗ്രസിന് ഒരു സീറ്റുമാണ് കിട്ടിയത്. അതുകൊണ്ടുതന്നെ പ്രതാപം തിരിച്ചുപിടിക്കാനാണ് എസ്പിയുടെ ശ്രമം.