Uttar Pradesh : ഉത്തർപ്രദേശിൽ മിഠായി കഴിച്ച് നാല് കുട്ടികൾ മരിച്ചു
ഉത്തർപ്രദേശിൽ മിഠായി കഴിച്ച് നാല് കുട്ടികൾ മരിച്ചു
ഉത്തർപ്രദേശിലെ (Uttar Pradesh) കുശിനഗറിൽ വിഷം കലര്‍ന്ന മിഠായി കഴിച്ച് നാല് കുട്ടികൾ മരിച്ചു. സിൻസായി ഗ്രാമത്തിലുള്ള ദളിത് കുടുംബങ്ങളിലെ കുട്ടികളാണ് മരിച്ചത്.
മരിച്ച നാല് കുട്ടികൾക്കും ഏഴ് വയസ്സിന് താഴെയാണ് പ്രായം. മഞ്ജന, സ്വീറ്റി, സമർ,അരുണ്‍ എന്നീ കുട്ടികളാണ് മരിച്ചത്. വീടിന് മുന്നിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ മിഠായി കുട്ടികൾ കഴിക്കുകയായിരുന്നു.
മൂന്നുപേർ കഴിച്ചയുടൻ ബോധരഹിതരായി. നാലാമത്തെയാൾ ആശുപത്രിയിലെത്തിയ ശേഷമാണ് കുഴഞ്ഞു വീണത്. പിന്നീട് നാല് പേരുടെയും മരണം സ്ഥിരീകരിക്കുകയായിരുന്നു.