യുപി പൊലീസ് തേടിയെത്തിയത് കൊലപാതകമടക്കം അറുപത് കേസുകളില്‍ പ്രതിയായ കൊടുംകുറ്റവാളിയെ

ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ റെയ്ഡിനിടെ നടന്ന വെടിവെപ്പില്‍  ഡിവൈഎസ്പി അടക്കം എട്ടുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികള്‍ക്കെതിരെ അന്വേഷണം ഊര്‍ജിതമാക്കി. കൊലപാതകമടക്കം അറുപത് കേസുകളില്‍ യുപി പൊലീസ് തിരയുന്ന കൊടുംകുറ്റവാളി വികാസ് ദുബൈയെ തേടിയാണ് 20 പേര്‍ അടങ്ങുന്ന സംഘമെത്തിയത്. പൊലീസ് എത്തുന്ന വിവരം നേരത്തെ അറിഞ്ഞ ദുബൈ പത്ത് പേരടങ്ങുന്ന ഗുണ്ടകളെ അയച്ചാണ് ആക്രമണം നടത്തിയത്. റോഡില്‍ ജെസിബി കുറുകെ നിര്‍ത്തി പൊലീസിനെ തടയുകയും ഇരുവശത്തെയും വീടിന്റെ മേല്‍ക്കൂരയിലിരുന്ന് വെടിയുതിര്‍ക്കുകയുമായിരുന്നു.
 

Video Top Stories