Asianet News MalayalamAsianet News Malayalam

Pak drone shot down by BSF: അതിർത്തിയിൽ ഡ്രോൺ സാന്നിധ്യം, വെടിവെച്ചിട്ട് ബിഎസ്എഫ്

ഇന്ത്യാ പാക് അതിര്‍ത്തിയില്‍ ലഹരിക്കടത്തിന് ഉപയോഗിച്ച ഡ്രോണ്‍ വെടിവെച്ചിട്ടു; നാലര കിലോ ലഹരി വസ്തുക്കള്‍ പിടികൂടി, ഫിറോസ്പൂരില്‍ ബിഎസ്എഫ് ആണ് പുലര്‍ച്ചെ ഡ്രോണ്‍ വെടിവെച്ചിട്ടത്...

ഇന്ത്യാ പാക് അതിർത്തി പ്രദേശമായ പഞ്ചാബിലെ ഫിറോസ്പൂരിൽ ലഹരിക്കടത്തിന് ഉപയോഗിച്ച ഡ്രോൺ (Drone) ബി എസ് എഫ് (BSF)വെടിവെച്ചിട്ടു. നാലര കിലോ ലഹരി വസ്തുക്കൾ (Drugs) പിടികൂടി. പാകിസ്ഥാൻ ഭാഗത്തുനിന്നാണ് ഡ്രോൺ ഇന്ത്യയിലേക്കെത്തിയതെന്ന് ബിഎസ്എഫ് വ്യത്തങ്ങൾ അറിയിച്ചു. നേരത്തെയും സമാനമായ രീതിയിൽ ഇന്ത്യാ പാക് അതിർത്തി പ്രദേശങ്ങളിൽ ഡ്രോൺ സാന്നിധ്യമുണ്ടായിരുന്നു. ദുരൂഹ സാഹചര്യത്തിൽ ശ്രദ്ധയിൽപ്പെട്ട ഡ്രോണുകൾ സൈന്യം വെടിവെച്ചിട്ടതും നേരത്തെ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഡ്രോൺ ഉപയോഗിച്ച് അതിർത്തി കടന്നുള്ള ലഹരി കടത്തിന്റെ വിവരങ്ങളും പുറത്ത് വരുന്നത്.