Asianet News MalayalamAsianet News Malayalam

Fire Breaks out in Gokulpuri : ദില്ലി ​ഗോകുൽപുരിയിലുണ്ടായ തീപ്പിടിത്തത്തിൽ ഏഴുപേർ വെന്തുമരിച്ചു

ദില്ലി ​ഗോകുൽപുരിയിലെ കുടിലുകളിൽ വൻ തീപ്പിടിത്തം

ദില്ലി ഗോകുൽപുരിയിലുണ്ടായ തീപിടുത്തത്തിൽ 7 പേർ വെന്തുമരിച്ചു. പുലർച്ചെ ഒരു മണിയോടെയാണ് സംഭവം ഉണ്ടായത്. അഗ്നിശമനസേനയെത്തി തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. ഏഴ് പേർക്ക് സംഭവത്തിൽ പരുക്കേറ്റിട്ടുണ്ട്. കുടിലുകൾ ആയിരുന്നത് കൊണ്ട് തന്നെ തീ അതിവേഗം പടർന്ന് പിടിക്കുകയായിരുന്നു.