Asianet News MalayalamAsianet News Malayalam

Face Mask : 'തുടർന്നും മാസ്ക് ധരിക്കണം'; വിശദീകരണവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം

മാസ്ക് (Mask) ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്രം

First Published Mar 23, 2022, 3:25 PM IST | Last Updated Mar 23, 2022, 3:25 PM IST

മാസ്ക് (Mask) ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്രം (Central Government). മാസ്ക് ധരിക്കുന്നത് തുടരണമെന്നും ഇക്കാര്യത്തിൽ ഇളവ് നൽകില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വിശദമാക്കി.

എന്നാല്‍ കൊവിഡ് ചട്ടങ്ങൾ പാലിക്കാത്തതിന്റെ പേരിൽ ദുരന്ത നിവാരണ നിയമപ്രകാരം കേസെടുക്കുന്നത് അവസാനിപ്പിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകി.