Asianet News MalayalamAsianet News Malayalam

CBSE : സിബിഎസ്ഇ പരീക്ഷകൾ മാറ്റി വയ്ക്കാനാവില്ലെന്ന് കോടതി

സിബിഎസ്ഇ, സി.ഐ.എസ്.എസ്.ഇ എന്നീ ബോർഡ് പരീക്ഷകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളി. 10, 12 ക്ലാസുകളിലെ ഓഫ്‌ലൈൻ ബോർഡ് പരീക്ഷകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ജസ്റ്റിസ് എഎം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് തള്ളിയത്."ഇത്തരം ഹർജികൾ സ്വീകരിക്കുന്നത് സിസ്റ്റത്തിൽ കൂടുതൽ ആശയക്കുഴപ്പം ഉണ്ടാക്കും. അത്തരം ഹർജികൾ കോടതിയിലെത്തുമ്പോൾപരീക്ഷകൾ മാറ്റിവയ്ക്കുമെന്നോ റദ്ദാക്കുമെന്നോ ഉള്ള തെറ്റായ പ്രതീക്ഷ വിദ്യാർത്ഥികൾക്ക് ഉണ്ടാകും. നൽകുന്നു. ബോർഡ് അധികൃതർ ഇതിനകം തന്നെ തീയതികൾ പ്രഖ്യാപിക്കുകയും മറ്റു തയ്യാറെടുപ്പുകൾ നടത്തുകയും ചെയ്യുന്നുണ്ട്. പരീക്ഷയുടെ മുഴുവൻ ചിത്രം തെളിഞ്ഞ ശേഷവും ഹർജിക്കാർക്ക് എന്തെങ്കിലും തരത്തിൽ ആശങ്കകളുണ്ടെങ്കിൽ അപ്പോൾ സുപ്രീംകോടതിയെ സമീപിക്കാം - ഹർജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു.