ചൈനയുടെയും പാകിസ്ഥാന്റെയും പ്രതിനിധികൾ 'മുങ്ങിയപ്പോൾ' മാധ്യമങ്ങൾക്ക് മുന്നിലെത്തി ചോദ്യങ്ങൾ നേരിട്ട് ഇന്ത്യൻ പ്രതിനിധി

യുഎൻ സെക്യൂരിറ്റി കൗൺസിലിലെ അടച്ചിട്ട മുറിയിൽ നടന്ന കശ്മീർ വിഷയത്തിലെ ചർച്ചക്ക് ശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാനെത്തിയതാണ് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സെയ്ദ് അക്ബറുദീൻ. ഇതിനിടയിലാണ് ഇന്ത്യ എപ്പോഴാണ് പാകിസ്ഥാനുമായി  ചർച്ചക്ക് തയാറാകുന്നതെന്ന് ഒരു പാകിസ്ഥാനി മാധ്യമപ്രവർത്തകൻ ചോദിച്ചത്. അതിനദ്ദേഹം മറുപടി നൽകിയത്  മൈക്കിന് മുന്നിൽ നിന്ന് മാധ്യമപ്രവർത്തകർക്കടുത്തേക്ക് ഇറങ്ങിവന്നുകൊണ്ടാണ്. കൂട്ടത്തിലെ മൂന്ന് പാകിസ്ഥാനി മാധ്യമപ്രവർത്തകർക്കും കൈ നൽകിയ ശേഷം 'നമ്മൾ സൗഹൃദമെന്ന ആശയം മുന്നോട്ടുവച്ചുകഴിഞ്ഞു. ഇനി പാകിസ്ഥാന്റെ മറുപടിക്കായി  കാത്തിരിക്കാം' എന്നാണ് അദ്ദേഹം പറഞ്ഞത്. 

Video Top Stories