Asianet News MalayalamAsianet News Malayalam

Srilankan Refugees : ശ്രീലങ്കയിൽ നിന്നുള്ള അഭയാർത്ഥികളെ തമിഴ്നാട് സംരക്ഷിക്കാൻ സാധ്യത

ഉദാര സമീപനവുമായി എം കെ സ്റ്റാലിൻ; ക്യാമ്പുകളിൽ സൗകര്യം വർദ്ധിപ്പിക്കും

First Published Mar 25, 2022, 10:55 AM IST | Last Updated Mar 25, 2022, 12:13 PM IST

കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് നിരവധി പേരാണ് ശ്രീലങ്കയിൽ (Sri Lanka) നിന്ന് തമിഴ്‌നാട്ടിലേക്ക് അഭയാർത്ഥികളായെത്തുന്നത്. അഭയാർത്ഥികളെ ജയിലിലേക്ക് അയക്കില്ലെന്ന നിലപാടിലാണ് തമിഴ്നാട് സർക്കാർ. വിഷയത്തിൽ അനുഭാവ പൂർണമായ സമീപനമാണ് തമിഴ്‌നാട് സർക്കാർ സ്വീകരിക്കുന്നത്. അഭയാര്‍ത്ഥികളായി പരിഗണിക്കണമെന്നാണ് ശ്രീലങ്കയിൽ നിന്ന് രാമേശ്വരത്ത് (Rameswaram) എത്തിയ തമിഴ്‍വംശജരുടെ ആവശ്യം. രാമനാഥപുരം കളക്ടർക്ക് ഇവർ ഇത് സംബന്ധിച്ച അപേക്ഷ നൽകി. കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട് വളരെ വേഗം ഇക്കാര്യത്തിൽ തീരുമാനം എടുക്കുമെന്നാണ് തമിഴ്നാട് സർക്കാർ വ്യക്തമാക്കുന്നത്.