Asianet News MalayalamAsianet News Malayalam

Vidhu Vincent :'രാജ്യത്ത് ഇല്ലാത്ത വിധിയല്ല, എന്തുകൊണ്ട് സിനിമയിൽ നടപ്പായിട്ടില്ല എന്നതാണ് പ്രശ്നം'

ഉത്തരവ് എങ്ങനെയാണ് നടപ്പാക്കാൻ പോകുന്നുവെന്നതിൽ ആശങ്കയുണ്ട്, കാര്യക്ഷമമായ സമീപനമുണ്ടാകുമെന്ന് പ്രത്യാശ': സംവിധായിക വിധു വിൻസെൻറ്

First Published Mar 17, 2022, 12:33 PM IST | Last Updated Mar 17, 2022, 3:52 PM IST

സ്ത്രീകളുടെ പരാതി പരിഹരിക്കാൻ സമിതി വേണമെന്ന ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് സംവിധായിക വിധു വിൻസെൻറ്. നിർണായകമായ വഴിത്തിരിവെന്ന് ഇതിനെ കാണാൻ കഴിയില്ല ,മറ്റ് മേഖലകളിൽ ഇത്തരം സമിതികളുണ്ട്. എന്തുകൊണ്ട് സിനിമയിൽ നടപ്പായിട്ടില്ല എന്നതാണ് പ്രശ്നമെന്നും വിധു വിൻസെൻറ് പറഞ്ഞു. അനുകൂലമായ കോടതി ഉത്തരവ് ഉണ്ടെങ്കിലും സമിതിയുടെ പ്രവർത്തനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത വരാനുണ്ട്. കാര്യക്ഷമമായ സമീപനമുണ്ടാകുമെന്നാണ് കരുതുന്നത്.  ഇത്തരമൊരു നീക്കം നടത്തിയ ഡബ്ള്യു.സി.സി പ്രവർത്തകരെയും വിധു വിൻസെൻറ് അഭിനന്ദിച്ചു.