എസ്ബിഐയുടെ വ്യാജ ബ്രാഞ്ചുണ്ടാക്കി തട്ടിപ്പ്, മുന്‍ ബാങ്ക് ജീവനക്കാരനടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

എസ്ബിഐയുടെ വ്യാജ ബ്രാഞ്ചുണ്ടാക്കി തട്ടിപ്പ് നടത്തിയ മുന്‍ ബാങ്ക് ജീവനക്കാരനടക്കം മൂന്ന് പേര്‍ അറസ്റ്റില്‍. തമിഴ്‌നാട്ടിലെ കടലൂരില്‍ ഇല്ലാത്ത ശാഖയുടെ പേരിലാണ് ഇടപാടുകാരുടെ കയ്യില്‍ നിന്നും സംഘം പണംതട്ടിയത്. അറസ്റ്റിലായവരുടെ പക്കല്‍ നിന്ന് രേഖകളും കമ്പ്യൂട്ടറും പൊലീസ് പിടിച്ചെടുത്തു. ഡിജിറ്റല്‍ ഇടപാട് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരെന്ന നിലയ്ക്കാണ് പലരുടെയും പക്കല്‍ നിന്നും ഇടപാടുകള്‍ നടത്തിയത്. സംശയം തോന്നിയ ഒരു ഇടപാടുകാരന്‍ അടുത്തുള്ള ബ്രാഞ്ച് മാനേജരെ ബന്ധപ്പെട്ടതോടെയാണ് തട്ടിപ്പ് പുറത്തറിഞ്ഞത്.
 

Video Top Stories