Asianet News MalayalamAsianet News Malayalam

UDF MPs attack : നടന്നത് അവകാശലംഘനമെന്ന് പാർലമെന്റിൽ എംപിമാർ

നടന്നത് അവകാശലംഘനമെന്ന് പാർലമെന്റിൽ എംപിമാർ

കേരള എംപിമാർക്കുനേരെ ഉണ്ടായ കയ്യേറ്റം കോൺഗ്രസ് പാർലമെന്റിലും ഉന്നയിച്ചു. ലോക്സഭയിൽ വിഷയം ഉന്നയിച്ച എംപിമാരോട് നടന്ന സംഭവങ്ങൾ എഴുതി നൽകാൻ സ്പീക്കർ ഓം ബിർല നിർദേശിച്ചു. വിഷയം ചേമ്പറിൽ ചർച്ച ചെയ്യാമെന്നും സ്പീക്കർ അറിയിച്ചു.

കെ റെയിൽ  സിൽവർ ലൈൻ  പദ്ധതിയിൽ ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് ഹൈബി ഈഡനും ആന്റോ ആന്റണിയും നോട്ടീസ് നൽകിയിരുന്നു. പ്രതിഷേധത്തിന് ശേഷം പാ‍ലമെന്റിലേക്ക് പോകാനിരുന്ന എംപിമാ‌ർക്ക് നേരെയാണ് ദില്ലി പൊലീസിന്റെ അതിക്രമം നടന്നത്.