Asianet News MalayalamAsianet News Malayalam

മോദിയെ എതിർക്കാൻ ആളുണ്ടോ; കാണാം ഇന്ത്യൻ മഹായുദ്ധം

രണ്ട് വർഷത്തിനുശേഷം മോദിയെ എതിർക്കാൻ ആരെങ്കിലും ഉണ്ടോ? ചിന്തൻ ശിബിറിന് ശേഷം കോൺഗ്രസ് ശക്തിപ്പെടുമോ? വിലയിരുത്തലുമായി ശശി തരൂർ ഇന്ത്യൻ മഹായുദ്ധത്തിൽ. 
 

രണ്ട് വർഷത്തിനുശേഷം മോദിയെ എതിർക്കാൻ ആരെങ്കിലും ഉണ്ടോ? ചിന്തൻ ശിബിറിന് ശേഷം കോൺഗ്രസ് ശക്തിപ്പെടുമോ? വിലയിരുത്തലുമായി ശശി തരൂർ ഇന്ത്യൻ മഹായുദ്ധത്തിൽ. 

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രമുള്ള പുസ്തകത്തെ കോൺ​ഗ്രസ് എംപി ശശി തരൂർ ട്രോളിയത് വാർത്തയായിരുന്നു. പുസ്തക വിൽപനശാലയിൽ പോപ്പുലർ ഫിക്ഷൻ സെക്ഷനിൽ മോദിയുടെ  മുഖചിത്രമുള്ള എ നേഷൻ ടു പ്രൊട്ടക്ട്‌: ലീഡിങ് ഇന്ത്യ ത്രൂ ദ കൊവിഡ് ക്രൈസിസ് എന്ന പുസ്തകം പ്രദർശിപ്പിച്ചിരിക്കുന്നതിന്‍റെ ചിത്രമാണ് തരൂര്‍ ട്വിറ്ററില്‍ പങ്കുവെച്ചത്. പ്രിയം ​ഗാന്ധിയാണ് പുസ്തകത്തിന്റെ രചയിതാവ്. നിരവധി പേർ തരൂരിന്റെ ട്വീറ്റിന് കമന്റുമായി എത്തിയിരുന്നു.

തൃക്കാക്കരയിൽ (Thrilkkakkara bye election) കോൺഗ്രസ് സ്ഥാനാർത്ഥി ഉമാ തോമസിന്റെ (Uma Thomas) പ്രചാരണത്തിന്റെ ഭാ​ഗമായി നടന്ന പരിപാടിയിൽ മഹിളാ കോൺഗ്രസ് പ്രവർത്തകർക്കൊപ്പം ശശി തരൂർ (Shashi Tharoor) നൃത്തം ചവിട്ടിഎത്തും മാധ്യമശ്രദ്ധ നേടിയ വാർത്തയായിരുന്നു.  മഹിളാ കോൺ​ഗ്രസ് ഒരുക്കിയ തെരഞ്ഞെടുപ്പ് ഗാനം പ്രകാശനം ചെയ്യുന്നതിനിടെയാണ് വനിതാ പ്രവർത്തകർക്കൊപ്പം ശശി തരൂർ നൃത്തം ചെയ്തത്. ഭീഷ്മ പർവത്തിലെ പാട്ടിന്റെ പാരഡിയാണ് പ്രചാരണ ഗാനമായി ഒരുക്കിയത്. യുഡിഎഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലാണ് പ്രകാശന ചടങ്ങ് നടന്നത്. മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റും രാജ്യസഭാ എംപിയുമായ ജെബി മേത്തർ അധ്യക്ഷത വഹിച്ചു. തൃക്കാക്കരയിൽ യുഡിഎഫ് വിജയിക്കുമെന്ന് ശശി തരൂർ പറഞ്ഞു. താൻ വികസനത്തിനൊപ്പമാണെന്നും എന്നാൽ പഠിക്കാതെ കാര്യങ്ങൾ നടപ്പാക്കാൻ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു. വികസനം കൊണ്ടുവരുമ്പോൾ ജനങ്ങളെ ബോധ്യപ്പെടുത്തണം. ജനങ്ങളെ ഉപദ്രവിച്ചിട്ടല്ല വികസനം നടപ്പാക്കേണ്ടത്. കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് യുഡിഎഫും ചില വിദഗ്ദരും ചോദിച്ച ചോദ്യങ്ങൾക്ക് ഇതുവരെ തൃപ്തികരമായ മറുപടി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.