ചുണ്ടന്‍വള്ളമില്ല, ഫൈബര്‍ വള്ളം വെച്ച് ഒരു വള്ളംകളി; മത്സരിക്കാന്‍ അറബികളും

മലയാളത്തിന്റെ ആഘോഷങ്ങളും ആചാരങ്ങളും കടല്‍കടത്തിയ ഗള്‍ഫ് പ്രവാസികള്‍ ഒടുവില്‍ നെഹ്‌റുട്രോഫിയേയും ഇങ്ങെടുത്തു. കുട്ടനാട്ടിന്റെ താളം ഇനി റാസല്‍ഖൈമയിലെ ഓളപ്പരപ്പില്‍ മുഴങ്ങും. വള്ളംകളിക്കുള്ള അവസാനവട്ട പരിശീലനത്തിലാണ് വിവിധ ദേശക്കാര്‍. മലയാളികള്‍ മാത്രമല്ല  അറബ് വംശജര്‍, യൂറോപ്യന്‍ പൗരന്മാര്‍ അങ്ങനെ പല രാജ്യക്കാരുണ്ട് തുഴയെറിയാന്‍. 

Video Top Stories