അന്ന് സ്വന്തം രാജ്യത്താൽ വഞ്ചിക്കപ്പെട്ട ചാരവനിത, ഇന്ന് സ്ഥാനാർത്ഥി; പ്രചാരണവീഡിയോ കാണാം

സിനിമയെ തോൽപ്പിക്കുന്ന ദൃശ്യങ്ങളുമായി മുൻ അമേരിക്കന്‍ ചാരവനിത വലേറിയ പ്ലെയിമിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ വീഡിയോ. അമേരിക്കൻ കോൺഗ്രസിലേക്ക് ന്യൂ മെക്സിക്കോയില്‍ നിന്നും ഡെമോക്രാറ്റ് പിന്തുണയോടെ മത്സരിക്കാനാണ് വലേറിയ തയാറെടുക്കുന്നത്. ഇതിന് മുമ്പ് ഹോളിവുഡിലെ സൂപ്പര്‍താരം ടോം ക്രൂസും 2020 ലെ അമേരിക്കന്‍ പ്രസിഡന്‍റ്  തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്നു എന്ന് സൂചിപ്പിക്കുന്ന വീഡിയോ ഇതേ രീതിയില്‍ ചെയ്തിരുന്നു.

Video Top Stories