'ആടുജീവിതം' ഇനി കേരളത്തില്‍ തുടരും, പൃഥ്വിയും സംഘവും തിരികെയെത്തി

'ആടുജീവിതം' സിനിമയുടെ ചിത്രീകരണത്തിനായി ജോര്‍ദ്ദാനിലെത്തി ആഴ്ചകളോളം കുടുങ്ങിയ നടന്‍ പൃഥ്വിരാജും സംഘവും തിരികെ കേരളത്തിലെത്തി. പൃഥ്വിരാജും സംവിധായകന്‍ ബ്ലെസിയും അടങ്ങിയ സംഘമാണ് കൊച്ചിയിലെത്തിയത്. മാര്‍ച്ച് 15ന് ജോര്‍ദാനിലെത്തിയ ശേഷം പലതവണ കര്‍ഫ്യൂവും ലോക്ക് ഡൗണും കാരണം ഷൂട്ടിംഗ് മുടങ്ങിയിരുന്നു. തുടര്‍ന്ന് മെയ് 16ന് ജോര്‍ദാനിലെ ഷൂട്ടിംഗ് പൂര്‍ത്തിയായതായി പൃഥ്വിരാജ് അറിയിച്ചിരുന്നു.
 

Video Top Stories