പൊലീസ് ക്യാമ്പിലെ ഭക്ഷണ മെനുവില്‍ നിന്നും ബീഫ് പുറത്ത്; ഡോക്ടര്‍മാരുടെ നിര്‍ദേശമെന്ന് വിശദീകരണം

കേരള പൊലീസില്‍ പുതുതായി പരിശീലനം നടത്തുന്നവര്‍ക്കായി ഇറക്കിയ ഭക്ഷണ മെനുവില്‍ നിന്നും ബീഫ് ഒഴിവാക്കിയത് വിവാദമാകുന്നു. തൃശൂര്‍ പൊലീസ് അക്കാദമിയില്‍ നിന്നുമിറക്കിയ ഭക്ഷണ മെനുവാണ് വിവാദമായത്. ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ച പ്രകാരമുള്ള മെനുവാണ് പുറത്തിറക്കിയതെന്നും ഒരു നിരോധനവും നിലവിലില്ലെന്നും ട്രെയിനിംഗ് എഡിജിപി പറഞ്ഞു.
 

Video Top Stories