ബൈക്കും കാറും കൂട്ടിയിടിച്ചു: പരിക്കേറ്റ് രക്തം വാര്‍ന്ന് യുവാവ് നടുറോഡില്‍, നോക്കിനിന്ന് ആളുകള്‍

പുളിക്കീഴില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്കിലുണ്ടായിരുന്ന സുഹൃത്തിനെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. തലവടി പ്രിയദര്‍ശിനി ജംഗ്ഷന് സമീപം എക്കപ്പുറത്ത് തുണ്ടിപറമ്പില്‍ എബ്രഹാം മാത്യുവിന്റെ മകന്‍ ജിബു എബ്രഹാം ആണ് മരിച്ചത്. അപകടസമയത്ത് യുവാവിനെ ആശുപത്രിയിലേക്കെത്തിക്കാന്‍ ആരും സഹായിച്ചില്ല. ഇന്ന് രാവിലെ പത്തേകാലോടെ പൊടിയാടി പുളിക്കീഴ് ഇന്ദ്രപ്രസ്ത ഹോട്ടലിന് സമീപത്ത് വച്ചായിരുന്നു അപകടം. നിരണം ആശുപത്രിയിലെ വനിതാ ഡോക്ടാറായിരുന്നു കാര്‍ ഓടിച്ചിരുന്നത്. ഈ ഡോക്ടറും ആ സമയത്ത് സ്ഥലത്ത് എത്തിയ മറ്റൊരു വനിതാ ഡോക്ടറും അപകടവിവരം അറിഞ്ഞ് സ്ഥലത്ത് എത്തിയ പുളിക്കീഴ് പൊലീസും ചേര്‍ന്നായിരുന്നു ജിബുവിനെ ആശുപത്രിയിലെത്തിച്ചത്. 


 

Video Top Stories