'കെട്ടിടനിര്‍മ്മാണ ചട്ടം ലംഘിച്ചു, വീട് പൊളിച്ചുനീക്കണം'; കെഎം ഷാജി എംഎല്‍എയ്ക്ക് നോട്ടീസ്

കെ എം ഷാജി എംഎൽഎയുടെ വീട് പൊളിച്ചുമാറ്റാൻ കോഴിക്കോട് നഗരസഭ നോട്ടീസ് നൽകി. കെട്ടിടനിർമാണ ചട്ടം ലംഘിച്ചാണ് കെ എം ഷാജി വീട് നിർമിച്ചതെന്ന് കണ്ടെത്തിയെന്ന് കാട്ടിയാണ് നഗരസഭ ഷാജിയ്ക്ക് നോട്ടീസ് നൽകിയത്. ഇഡി നിർദ്ദേശപ്രകാരം ഇന്നലെ ഉദ്യോഗസ്ഥർ‍ വീടും സ്ഥലവും അളന്നിരുന്നു. 

Video Top Stories