'ആദ്യം ബാലഭാസ്‌കറിന്റെ കാര്‍ തകര്‍ത്തു, പിന്നീട് മരത്തില്‍ കൊണ്ടിടിപ്പിച്ചു'; സോബിയുടെ മൊഴിയില്‍ തെളിവെടുപ്പ്

ബാലഭാസ്‌കറിന്റെ മരണത്തില്‍ അപകടത്തിന് സാക്ഷിയായ കലാഭവന്‍ സോബിയുമായി അന്വേഷണസംഘം സ്ഥലത്തെത്തി അന്വേഷണം നടത്തുന്നു. അപകടസ്ഥലത്തിന് ഒരു കിലോമീറ്റര്‍ ദൂരത്തുള്ള പെട്രോള്‍ പമ്പിന് മുന്നില്‍ വച്ച് ബാലഭാസ്‌കര്‍ സഞ്ചരിച്ച വാഹനം തല്ലിത്തകര്‍ത്തതായും പിന്നീട് വാഹനം മരത്തില്‍ കൊണ്ടിടിപ്പിച്ചതായുമാണ് സോബി പറഞ്ഞിരുന്നത്. ക്രൈംബ്രാഞ്ച് ആദ്യം സോബിയുടെ മൊഴി തള്ളിക്കളഞ്ഞിരുന്നെങ്കിലും കുടുംബത്തിന്റെ ആവശ്യത്തെ തുടര്‍ന്നുള്ള സിബിഐ അന്വേഷണത്തിലാണ് നേരിട്ടെത്തിച്ച് തെളിവെടുപ്പ് നടത്തുന്നത്.
 

Video Top Stories