Asianet News MalayalamAsianet News Malayalam

കമലിനും ആഷിഖ് അബുവിനുമെതിരെ ബാലാവകാശ കമ്മീഷനില്‍ യുവമോര്‍ച്ച നേതാവിന്റെ പരാതി

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊച്ചിയില്‍ നടന്ന പ്രതിഷേധത്തിന് കുട്ടികളെ പങ്കെടുപ്പിച്ചത് ചൂണ്ടിക്കാട്ടിയാണ് പരാതി. യുവമോര്‍ച്ച സംസ്ഥാന സമിതിയംഗം ബിജി വിഷ്ണുവാണ് പരാതി നല്‍കിയത്. പ്രധാനമന്ത്രിക്കും ഗവര്‍ണര്‍ക്കുമെതിരെ കുട്ടികളെക്കൊണ്ട് പ്രകോപനപരമായി മുദ്രാവാക്യം വിളിപ്പിച്ചു,  രാജ്യവിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് കുട്ടികളെ അണിനിരത്തി എന്നും പരാതിയില്‍ പറയുന്നു.