തിരുവനന്തപുരത്ത് കൊവിഡ് ബാധിച്ച് ഡോക്ടര്‍ മരിച്ചു; ശനിയാഴ്ച വരെ രോഗികളെ പരിശോധിച്ചു

സംസ്ഥാനത്ത് കൊവിഡ് 19 രോഗം ബാധിച്ച് ഒരു ഡോക്ടര്‍ മരിച്ചു. തിരുവനന്തപുരത്ത് അട്ടക്കുളങ്ങര കെബിഎം ക്ലിനിക്ക് നടത്തിയിരുന്ന ഡോ എംഎസ് ആബ്ദീനാണ് മരിച്ചത്. സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിക്കുന്ന ആദ്യ ഡോക്ടറാണ് ആബ്ദീന്‍. കഴിഞ്ഞ ശനിയാഴ്ച വരെ രോഗികളെ ശുശ്രൂഷിച്ചിരുന്ന അദ്ദേഹം തിങ്കളാഴ്ച മുതല്‍ കൊവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. 

Video Top Stories