സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ നിരക്ക് നിശ്ചയിച്ചു; ജനറല്‍ വാര്‍ഡില്‍ പ്രതിദിനം 2300 രൂപ

കൊവിഡ് ചികിത്സക്കായി സ്വകാര്യ ആശുപത്രികള്‍ക്ക് ഈടാക്കാവുന്ന നിരക്ക് നിശ്ചയിച്ചു. എല്ലാ സ്വകാര്യ ആശുപത്രികളിലും ഏകീകൃത നിരക്കാണ്. പ്രതിദിന നിരക്കുകള്‍ നിശ്ചയിച്ച് ഉത്തരവിറങ്ങി. ജനറല്‍ വാര്‍ഡ് 2300 രൂപ, എച്ച്ഡിയു 3300 രൂപ, ഐസിയു 6,500, വെന്റിലേറ്റര്‍ 11,500 എന്നിങ്ങനെയാണ് നിരക്ക്. സര്‍ക്കാര്‍ റഫര്‍ ചെയ്താല്‍ സ്വകാര്യ ആശുപത്രികളില്‍ സൗജന്യ ചികിത്സയായിരിക്കും.
 

Video Top Stories