Asianet News MalayalamAsianet News Malayalam

കെഎം മാണിയെ അപമാനിച്ചെന്ന് ജോസ് കെ മാണി; ജോസഫ് വിളിച്ച യോഗത്തിന് എത്തിയില്ല

കേരള കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമാകുന്നു. പി ജെ ജോസഫ് വിളിച്ച പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ നിന്ന് ജോസ് കെ മാണി വിഭാഗം വിട്ടുനിന്നു.
 

കേരള കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമാകുന്നു. പി ജെ ജോസഫ് വിളിച്ച പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ നിന്ന് ജോസ് കെ മാണി വിഭാഗം വിട്ടുനിന്നു. കെഎം മാണിയെ അപമാനിച്ചതുകൊണ്ടാണ് വിട്ടുനിന്നതെന്ന് ജോസ് കെ മാണി വ്യക്തമാക്കി. അതേസമയം യോഗത്തെക്കുറിച്ച് അറിയിപ്പൊന്നും ലഭിച്ചില്ലെന്ന് സിഎഫ് തോമസ് വ്യക്തമാക്കി.