കുട്ടിയുമായെത്തി പരീക്ഷ തീരുംവരെ സ്‌കൂള്‍ പരിസരത്ത് കാത്തുനിന്ന രക്ഷിതാവിനും കൊവിഡ്

തിരുവനന്തപുരത്ത് കീം പ്രവേശന പരീക്ഷയെഴുതാന്‍ എത്തിയ വിദ്യാര്‍ത്ഥിയുടെ രക്ഷിതാവിന് കൊവിഡ് സ്ഥിരീകരിച്ചു. കോട്ടണ്‍ഹില്‍ സ്‌കൂളിലെ കേന്ദ്രത്തില്‍ വിദ്യാര്‍ത്ഥിയെ എത്തിക്കുകയും പരീക്ഷ കഴിയും വരെ പരിസരത്ത് തുടരുകയും ചെയ്ത മണക്കാട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. സ്ഥലത്തുണ്ടായിരുന്ന മുഴുവന്‍ പേരോടും നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
 

Video Top Stories