ലോക്ക് ഡൗണില്‍ നിലച്ച കെഎസ്ആര്‍ടിസി നാളെ മുതല്‍; കൊവിഡ് കാലത്ത് കാര്‍ഡ് സംവിധാനം, നടപടികളിങ്ങനെ

ചലോ എന്ന കമ്പനിയുമായി സഹകരിച്ച് കെഎസ്ആര്‍ടിസിയില്‍ കാര്‍ഡ് സംവിധാനം നടപ്പിലാക്കാനുള്ള നടപടികള്‍ നാളെ മുതല്‍ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. പ്രീ പെയ്ഡ് മാതൃകയിലുള്ള കാര്‍ഡായിരിക്കും നടപ്പിലാക്കുക. ബസിനുള്ളില്‍ തന്നെ കണ്ടക്ടര്‍മാര്‍ക്ക് പണം നല്‍കി റീചാര്‍ജ് ചെയ്യാവുന്ന വിധത്തിലായിരിക്കും സംവിധാനം. തിരുവനന്തപുരം, ആറ്റിങ്ങല്‍ എന്നിവിടങ്ങളിലാണ് ആദ്യ പരീക്ഷണമെന്നും മന്ത്രി പറഞ്ഞു.
 

Video Top Stories