സന്തോഷ് ഈപ്പനെ ഇന്ന് വീണ്ടും സിബിഐ ചോദ്യം ചെയ്യും; നടപടി ഇന്നലെ ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍

ലൈഫ് മിഷന്‍ കോഴ ഇടപാടില്‍ യൂണിടാക്ക് എംഡി സന്തോഷ് ഈപ്പന്‍ അടക്കമുള്ളവരെ സിബിഐ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ലൈഫ് മിഷന്‍ സിഇഒ, യുവി ജോസിനോട്, ഇടപാടുമായി ബന്ധപ്പെട്ട ഫയലുകളുമായി ഹാജരാകാന്‍ സിബിഐ നോട്ടീസ് നല്‍കിയിട്ടുണ്ട്. യൂണിടാക്കുമായുള്ള കരാര്‍ ആരുടെ നിര്‍ദ്ദേശം അനുസരിച്ചാണെന്നതിലും വിദേശ ഫണ്ട് ഉപയോഗിച്ച് നിര്‍മാണം നടത്തുമ്പോള്‍ എന്തുകൊണ്ട് കേന്ദ്ര അനുമതി വാങ്ങിയില്ല എന്നതിലും യു വി ജോസില്‍ നിന്ന് വ്യക്തത തേടും.

Video Top Stories