വാടകവീട് ഒഴിയാനായി പ്രദേശവാസികളുടെ ഭീഷണി; അമ്മയും മകളും താമസിക്കുന്ന വീട് പൂട്ടിയിട്ടു, പൊലീസ് ഇടപെട്ടു

വെമ്പായത്ത് തനിച്ച് താമസിക്കുന്ന അമ്മയെയും മകളെയും വാടകവീട്ടില്‍ നിന്ന് ഇറക്കിവിടാന്‍ ശ്രമമെന്ന് പരാതി. ഒരു സംഘമാളുകള്‍ വീട് പൂട്ടിയിട്ടതിനെത്തുടര്‍ന്ന് പൊലീസെത്തിയാണ് പ്രശ്‌നം പരിഹരിച്ചത്. പ്രദേശവാസിയായ യുവാവിനെതിരെ 2017ല്‍ പൊലീസില്‍ പരാതി നല്‍കി കേസെടുത്തതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് ഒടുവില്‍ പൊലീസ് തന്നെ ഇടപെട്ട് തീര്‍ത്തത്.
 

Video Top Stories