'മുടി പോയാൽ ഇനിയും വരില്ലേ'; സ്നേഹം പങ്കുവച്ച് നൽകി ഒരു പൊലീസുകാരി

തന്റെ മുടി മുഴുവൻ കാൻസർ രോഗികൾക്കായി പകുത്തുനൽകി ഒരു പൊലീസുകാരി. തൃശൂര്‍ റൂറല്‍ വനിതാ പൊലീസ് സ്റ്റേഷനില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ആയി ജോലി ചെയ്യുകയാണ് അപർണ്ണ ലവകുമാർ. തൃശൂരിലെ അമല ഹോസ്പിറ്റലിലെ ക്യാന്‍സര്‍ രോഗികള്‍ക്കായാണ് അപർണ്ണ മുടി മുഴുവനായും മുറിച്ച് നൽകിയത്. ഇതിനുമുൻപും അപർണ്ണയുടെ കാരുണ്യ സ്പർശം വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്.

Video Top Stories