മുഖ്യമന്ത്രിക്ക് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയുടെ മറുപടി:'ഏതെങ്കിലും കാര്യം പ്രവര്‍ത്തിച്ച് കാണിക്കൂ'

മുഖ്യമന്ത്രിക്ക് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയുടെ മറുപടി. സര്‍ക്കാര്‍ പറഞ്ഞ കാര്യങ്ങള്‍ ആദ്യം പ്രവര്‍ത്തിച്ചു കാണിക്കട്ടെ എന്ന് പെണ്‍കുട്ടികളുടെ അമ്മ പ്രതികരിച്ചു. എപ്പോഴും ഒപ്പമുണ്ടെന്ന് മാത്രം മുഖ്യമന്ത്രി പറയുന്നു. എന്നാല്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ ഒരു നടപടിയും എടുത്തില്ല. സര്‍ക്കാരിന് പറയാനുള്ള കാര്യങ്ങള്‍ നേരിട്ട് പറയാം. മന്ത്രി എ കെ ബാലന്‍ വരാത്തത് കുറ്റബോധം കൊണ്ടാണെന്നും സര്‍ക്കാര്‍ വാക്കുപാലിച്ചാല്‍ മാത്രമേ സമരത്തില്‍ നിന്ന് പിന്മാറുവെന്നും പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു.


 

Video Top Stories