Asianet News MalayalamAsianet News Malayalam

മാസ്‌ക് ധരിക്കാതെ സ്ത്രീ; ചോദ്യം ചെയ്തവരെ ചീത്ത വിളിച്ചു, സഹയാത്രികര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍

വിമാനത്തിനുള്ളില്‍ മാസ്‌ക് ധരിക്കാന്‍ തയ്യാറാകാതെ ജീവനക്കാരോട് തര്‍ക്കിക്കുകയും യാത്രക്കാര്‍ക്കുനേരെ ചുമയ്ക്കുകയും ചെയ്ത വനിതയ്‌ക്കെതിരെ വന്‍ പ്രതിഷേധം. വടക്കന്‍ അയര്‍ലന്‍ഡിലെ ബെല്‍ഫാസ്റ്റ് വിമാനത്താവളത്തില്‍നിന്ന് എഡിന്‍ബര്‍ഗിലേക്കുള്ള യാത്രാ വിമാനത്തിനുള്ളില്‍ കഴിഞ്ഞ ഞായറാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. യാത്രക്കാരില്‍ ഒരാളാണ് വിഡിയോ പകര്‍ത്തിയത്.മാസ്‌ക് ധരിക്കാതെ യാത്ര തുടരാനാകില്ലെന്നു ജീവനക്കാര്‍ നിലപാട് എടുത്തു. ഇതോടെ സ്ത്രീ ദേഷ്യപ്പെടുകയും ജീവനക്കാരുടെ മുഖത്ത് തുപ്പുകയും മറ്റു യാത്രക്കാരുടെ നേരേ ചുമയ്ക്കുകയും ചെയ്തതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.