സ്വര്‍ണക്കടത്തിലെ പ്രധാന കണ്ണി ഫൈസലിന്റെ പാസ്‌പോര്‍ട്ട് മരവിപ്പിച്ചു; നടപടി അന്വേഷണ ഏജന്‍സികളുടെ ആവശ്യപ്രകാരം


സ്വര്‍ണക്കടത്ത് കേസില്‍ മൂന്നാം പ്രതി ഫൈസല്‍ ഫരീദിന്റെ പാസ്‌പോര്‍ട്ട് മരവിപ്പിച്ചു. അന്വേഷണ ഏജന്‍സികളുടെ ആവശ്യപ്രകാരമാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നടപടി. നിലവില്‍ യുഎഇയിലുള്ള ഫൈസല്‍ ഫരീദ് സ്വര്‍ണക്കടത്തില്‍ പ്രധാന കണ്ണികളില്‍ ഒരാളെന്ന് അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കിയിരുന്നു. യുഎഇയില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് കടക്കാതിരിക്കാനും ഇന്ത്യയിലേക്ക് മടങ്ങാന്‍ സമ്മര്‍ദ്ദം ചെലുത്താനുമാണ് ഈ നടപടി.
 

Video Top Stories