Asianet News MalayalamAsianet News Malayalam

സുഡാനിയും മജീദും ഇവിടെയുണ്ട്

മലപ്പുറം ജില്ലയിലെ പൂക്കാട്ടിരിയില്‍ വാഴക്കോടന്‍ വീട്ടില്‍ ഇബ്രാഹിം എന്ന ഡാനിയുടെ കഥ പറയാനാണ് പോകുന്നത്. ഡാനി ആരാണെന്നല്ലേ.., ഡാനി ഒരു ഫുട്‌ബോളിനുള്ളില്‍ നിന്ന് ഇറങ്ങിവരികയായിരുന്നു. മലപ്പുറത്തെ ഒരു വിചിത്ര ജന്മം. സുഡാനി ഫ്രം നൈജീരിയയിലെ മജീദിനെ മറന്നു കാണില്ല. ഇക്കഥയുടെ ആധാരം ഡാനിയായിരുന്നു. ഡാനിയുടെ ജീവിതമാണ് സൗബിന്‍ വെള്ളിത്തിരയില്‍ അവിസ്മരണീയമാക്കിയത്. ഇനി നിങ്ങളോട് ഡാനി സംസാരിക്കും... ഒരു സെവന്‍സ് ഫുട്‌ബോളിനോളം മനോഹരമാണ് അയാളുടെ ജീവിതവും അനുഭവവും...