Asianet News MalayalamAsianet News Malayalam

The man who taught millions of Indians to smile | Anganeyanu Inganeyayathu 25 July 2016 EP 64

എപ്പോഴും പുഞ്ചിരിക്കുക, 
എല്ലാവരെക്കൊണ്ടും പറ്റുന്ന പണിയല്ല സര്‍ അത്. പക്ഷേ നമ്മുടെ മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാമിന് അങ്ങനെയൊരു കഴിവുണ്ടായിരുന്നു. അതുകൊണ്ടുതന്നെയാവണം കുട്ടികള്‍ക്ക് എപ്പോഴും പ്രിയപ്പെട്ട നേതാവായിരുന്നു കലാം. അങ്ങനെ എപ്പോഴും പുഞ്ചിരിക്കുന്ന ഒരാളായി തന്നെ ഓര്‍ക്കണമെന്നുതന്നെയായിരുന്നു കലാമും ആഗ്രഹിച്ചത്.

കുഞ്ഞുങ്ങളുടെ സ്വപ്‌നങ്ങള്‍ക്ക് അഗ്നിച്ചിറകുകള്‍ നെയ്യാന്‍ പ്രചോദിപ്പിക്കുന്നതായിരുന്നു കലാമിന്റെ ജീവിതം. കലാമില്ലാത്ത ഒരു വര്‍ഷം കടന്നുപോകുമ്പോള്‍ രാമേശ്വരത്തെ അദ്ദേഹത്തിന്റെ ഖബറിടത്തിനരികിലിരുന്ന് ആ സ്വപ്‌നങ്ങളിലേക്ക് ഒരു സഞ്ചാരം. കാണാം, അങ്ങനെയാണ് ഇങ്ങനെയായത്, എപ്പിസോഡ് 64