Asianet News MalayalamAsianet News Malayalam

വേശ്യയെന്ന് പഴികേട്ടു, പക്ഷേ, ശൈശവവിവാഹത്തിനെതിരെയുള്ള പോരാട്ടം കടുപ്പിച്ച് യുവതി

പതിവ് മീറ്റിംഗുകൾ പെൺകുട്ടികളെയും സ്ത്രീകളെയും രക്ഷിതാക്കളെയും ശൈശവ വിവാഹത്തിന്റെയും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെയും ദൂഷ്യവശങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുന്നു. 

manju from Odisha village fight against child marriage
Author
Odisha, First Published Aug 4, 2021, 4:41 PM IST
  • Facebook
  • Twitter
  • Whatsapp

ഈ വർഷം ഫെബ്രുവരിയിൽ, 20 വയസുള്ള മഞ്ജു പത്ര തന്‍റെ ഗ്രാമത്തില്‍ നടക്കാനിരുന്ന ഒരു വിവാഹം മുടക്കി. 16 വയസുള്ള ആണ്‍കുട്ടിയുടേയും 20 വയസ്സുള്ള ഒരു പെൺകുട്ടിയുടേയുമായിരുന്നു വിവാഹം നടക്കാനിരുന്നത്. ഈ വിവാഹം തടയുന്നതിന് അവൾ സിഡിപിഒമാരെയും പൊലീസിനെയും മറ്റ് വേണ്ടപ്പെട്ടവരെയും കണ്ടു. ആൺകുട്ടിയുടെ മാതാപിതാക്കൾ കൈകോർത്തു; അവളെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ഒരു സംഘം അവളെ തട്ടിക്കൊണ്ടുപോകുമെന്ന് പ്രതിജ്ഞ ചെയ്യുകയും ചെയ്തു. പക്ഷേ, മഞ്ജു അനങ്ങാതെ നിന്നു. അവളുടെ പോരാട്ടം തുടരുകയാണ്. ബോർബത് ​ഗ്രാമത്തിൽ നിന്നുള്ള മഞ്ജുവിന്റെ ശൈശവ വിവാഹത്തിനെതിരായ പോരാട്ടത്തെ കുറിച്ചറിയാം.

ഈ മേഖലയിലെ ശൈശവ വിവാഹത്തിനെതിരായ അവളുടെ പോരാട്ടം ജനങ്ങളിൽ നിന്നുമുള്ള തിരിച്ചടികൾക്കിടയിലും തുടരുകയാണ്. ഒരിക്കല്‍ ആളുകള്‍ 'ലൈംഗികത്തൊഴിലാളി' എന്ന് വിളിച്ചപ്പോൾ അവൾ തകർന്നുവെന്ന് അവൾ പറയുന്നു. അത് ക്ഷണികമായിരുന്നു. ഉടനെ തന്നെ അവള്‍ തന്‍റെ ധൈര്യം വീണ്ടെടുത്തു. ഒഡീഷയിലെ കലഹന്ദി ജില്ലയിലെ ബോർബത് ഗ്രാമത്തിൽ നിന്നാണ് മഞ്ജു വരുന്നത്. ഈ പ്രദേശം ക്ഷാമത്തിനും പട്ടിണി മരണങ്ങൾക്കും കുപ്രസിദ്ധമാണ്. ഒരു കാലത്ത് "ഇന്ത്യയുടെ എത്യോപ്യ" എന്നും അറിയപ്പെട്ടിരുന്നു. എന്നാല്‍, മറുവശത്ത്, ഇതിന് സമ്പന്നമായ കാർഷിക പാരമ്പര്യവുമുണ്ട്. അതുപോലെ ഇവിടെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കപ്പെടുന്നില്ല. ഗാര്‍ഹികപീഡനവും ശൈശവ വിവാഹവും ഇവിടെ പതിവായിരുന്നു. തന്‍റെ അമ്മയുടെ അവസ്ഥ തന്നെയാണ് മഞ്ജുവിനെ കൊണ്ട് ബാലവേലയ്ക്കെതിരായി പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിച്ചത്. 

"പതിനാലാം വയസ്സിൽ, എന്റെ അമ്മ എന്റെ അച്ഛൻ നിച്ചൽ പത്രയെ വിവാഹം കഴിച്ചു, അന്ന് 17 വയസ്സേ ഉണ്ടായിരുന്നുള്ളൂ അച്ഛന്. വിദ്യാഭ്യാസമോ അറിവോ ഇല്ലാത്ത അമ്മ 14 കുട്ടികളെ പ്രസവിച്ചു, അതിൽ നാലുപേർ മാത്രമാണ് രക്ഷപ്പെട്ടത്. അവരുടെ വേദനയും നിസ്സഹായതയും വൈകാരികവും ശാരീരികവുമായ വെല്ലുവിളികളും എന്റെ ജീവിതം മാറാൻ കാരണമായി” അവൾ പറയുന്നു. അവളുടെ ഗ്രാമത്തില്‍ പെണ്‍കുട്ടികളെ പത്താം ക്ലാസിനുശേഷം പഠിക്കാന്‍ വിടുന്നത് വിരളമായിരുന്നു. മഞ്ജുവിനെയും പതിനഞ്ചാം വയസില്‍ തന്നെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചു. പക്ഷേ, അവളാ ശ്രമങ്ങളെ ചെറുത്തു. 

2017 -ൽ പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കിയ ശേഷം, VAW (സ്ത്രീകൾക്കെതിരായ അക്രമം), CEFM (നിർബന്ധിത വിവാഹം) എന്നിവയെക്കുറിച്ച് അവബോധം വളർത്തുന്നതിനായി ഓക്സ്ഫാം ഇന്ത്യയുടെ ശ്രമങ്ങളെക്കുറിച്ച് മഞ്ജു കേട്ടു. അവൾ മീറ്റിംഗുകളിൽ പങ്കെടുക്കാൻ തുടങ്ങി, പുരാതനവും ആഴത്തിൽ വേരൂന്നിയതുമായ ഈ സാമൂഹിക സമ്പ്രദായങ്ങൾ പുരുഷന്മാർക്കും സ്ത്രീകൾക്കും ഹാനികരമാണെന്ന് അവർ മനസ്സിലാക്കി. മാറ്റത്തിന് നേതൃത്വം നൽകേണ്ട സമയമായി എന്നും ബോധ്യപ്പെട്ടു. 

"ഞാൻ ഗോണ്ട് സമുദായത്തിൽ പെട്ടയാളാണ്, 2017 -നുമുമ്പ് എന്റെ സുഹൃത്തുക്കളുടേതുൾപ്പെടെ നിരവധി ശൈശവ വിവാഹങ്ങൾ നടക്കുമ്പോൾ, ഈ അവബോധം മാറ്റം കൊണ്ടുവരുന്നു. പതിവ് മീറ്റിംഗുകൾ പെൺകുട്ടികളെയും സ്ത്രീകളെയും രക്ഷിതാക്കളെയും ശൈശവ വിവാഹത്തിന്റെയും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെയും ദൂഷ്യവശങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുന്നു. ആളുകൾ അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാകുകയും സംസാരിക്കാൻ പഠിക്കുകയും ചെയ്യുന്നു” അവള്‍ പറയുന്നു.

ഇന്ന്, ഒഡീഷയിലെ NAWO (നാഷണൽ അലയൻസ് ഓഫ് വുമൺ ഓർഗനൈസേഷൻസ്) രൂപീകരിച്ച വനിതാ ഗ്രൂപ്പിന്റെ പ്രസിഡന്റ് എന്ന നിലയിൽ, അവർ ബാലവിവാഹങ്ങളുടെയും അസമത്വത്തിന്റെയും പ്രത്യാഘാതങ്ങളെക്കുറിച്ച് മീറ്റിംഗുകളിലൂടെയും വർക്ക് ഷോപ്പുകളിലൂടെയും ജനങ്ങളെ ബോധവൽക്കരിക്കുന്നു. അതിനൊപ്പം തന്നെ ആര്‍ത്തവശുചിത്വം അടക്കമുള്ള കാര്യങ്ങളിലും അവള്‍ ജനങ്ങളെ ബോധവല്‍ക്കരിക്കുന്നു. ആദ്യമൊന്നും ആളുകള്‍ പണികളഞ്ഞ് ഒരു ദിവസത്തെ വേതനം നഷ്ടപ്പെടുത്താന്‍ ആഗ്രഹിക്കാത്തതിനാല്‍ അവരുടെ സെഷന്‍ കേള്‍ക്കാന്‍ വരില്ലായിരുന്നു എന്നാല്‍ സ്ഥിതി മാറി. 

ഇപ്പോഴും മഞ്ജുവിന് നേരെ ഭീഷണികളുണ്ട്. എന്നാല്‍, തന്‍റെ നാട്ടില്‍ പെണ്‍കുട്ടികള്‍ക്ക് നൃത്തം ചെയ്യാനുള്ള അവകാശം പോലുമില്ലെന്നും സമത്വത്തിനുവേണ്ടിയും മറ്റും താനിനിയും പ്രവര്‍ത്തിക്കുമെന്നും മഞ്ജു പറയുന്നു. 

Follow Us:
Download App:
  • android
  • ios