Asianet News MalayalamAsianet News Malayalam

ഇത് ടാനിയ ഷെര്‍ഗില്‍; ആര്‍മി ഡേ പരേഡില്‍ സൈന്യത്തെ നയിക്കുന്ന ആദ്യ വനിത ആര്‍മി ഓഫീസര്‍

ഈ വര്‍ഷത്തെ ആര്‍മി ഡേ പരേഡില്‍ സൈന്യത്തെ നയിക്കുന്നത് വനിതാ ആര്‍മി ഓഫീസര്‍. ക്യാപ്റ്റന്‍ ടാനിയ ഷെര്‍ഗിലാണ് ജനുവരി 15-ലെ പരേഡിന് നേതൃത്വം നല്‍കുന്നത്. 

woman officer who will lead Army Day parade for the first time
Author
Thiruvananthapuram, First Published Jan 15, 2020, 2:32 PM IST

ഈ വര്‍ഷത്തെ ആര്‍മി ഡേ പരേഡില്‍ സൈന്യത്തെ നയിക്കുന്നത് വനിതാ ആര്‍മി ഓഫീസര്‍. ക്യാപ്റ്റന്‍ ടാനിയ ഷെര്‍ഗിലാണ് ജനുവരി 15-ലെ പരേഡിന് നേതൃത്വം നല്‍കുന്നത്. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ സൈനിക തലവനായി ജനറൽ കെ എം കരിയപ്പ സ്ഥാനമേറ്റതിന്റെ ഓർമ്മയ്ക്കായാണ് ജനുവരി 15 ആർമി ഡേ ആയി ആഘോഷിക്കുന്നത്. രാജ്യത്തിന് വേണ്ടി ജീവന്‍ നല്‍കിയ ധീര സൈനികരുടെ ഓര്‍മ്മ പുതുക്കല്‍ ദിവസം കൂടിയാണ് ആര്‍മി ഡേ.

കഴിഞ്ഞ വര്‍ഷം ആര്‍മിയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു വനിതാ ഓഫീസര്‍ റിപ്പബ്ലിക് ദിന പരേഡില്‍ സൈന്യത്തിന് നേതൃത്വം നല്‍കിയത്. 144 പുരുഷ സൈനികര്‍ ഉള്‍പ്പെടുന്ന സംഘത്തെ നയിച്ചത് ഭാവനാ കസ്തൂരി എന്ന ആര്‍മി ഓഫീസര്‍ ആയിരുന്നു. 2015-ല്‍ ദിവ്യ അജിത് റിപ്പബ്ലിക് ദിന പരേഡില്‍ വനിതാ സൈന്യ വിഭാഗത്തെ നയിച്ചിരുന്നു.

ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡിലും ടാനിയ തന്നെ നേത്യത്വം നല്‍കും. ടാനിയയുടെ പിതാവും ആര്‍മിയില്‍ സേവനം അനുഷ്ടിച്ചിരുന്നു. പിന്നീട് സിആര്‍പിഎഫിലേക്ക് മാറി. പഞ്ചാബ് സ്വദേശിനിയാണ് ടാനിയ ഷെര്‍ഗില്‍. 
 

Follow Us:
Download App:
  • android
  • ios