പാര്‍ട്ടിയോടുള്ള സ്നേഹം കൊണ്ട് മകന് കോണ്‍ഗ്രസ് എന്ന് പേര് നല്‍കി പ്രവര്‍ത്തകന്‍.
ജയ്പൂര്‍: വിശ്വസിക്കുന്ന പ്രസ്ഥാനത്തെ അകമഴിഞ്ഞ് സ്നേഹിക്കുന്ന പല പ്രവര്‍ത്തകരെയും നാം കാണാറുണ്ട്. സ്വന്തം വിയര്‍പ്പും രക്തവും പാര്‍ട്ടിക്കായി നല്‍കുന്നതില്‍ മടി കാണിക്കാത്ത അണികളുള്ള ജനാധിപത്യ രാജ്യമാണ് നമ്മുടേത്. എന്നാല്‍ ജീവനായി കാണുന്ന പ്രസ്ഥാനത്തിന്‍റെ പേര് ജീവന്‍റെ ജീവനായ കുഞ്ഞിന് നല്‍കിയിരിക്കുകയാണ് ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍.
കോണ്‍ഗ്രസ് ജെയ്ന്‍ എന്നാണ് ഇയാള്‍ കുഞ്ഞിന് നല്‍കിയ പേര്. രാജസ്ഥാനിലെ ഉദയ്പൂരിലാണ് പ്രവര്‍ത്തകന്‍ കുഞ്ഞിന് കോണ്‍ഗ്രസ് എന്ന് പേരിട്ടത്. മാധ്യമപ്രവര്‍ത്തകനായ രാകേഷ് ഗോസ്വാമിയാണ് ഈ വിവരം ട്വിറ്ററിലൂടെ പങ്കുവെച്ചത്. കുഞ്ഞിന്‍റെ ഫോട്ടോയ്ക്കൊപ്പം കോണ്‍ഗ്രസ് ജെയ്ന്‍റെ ജന്ന സര്‍ട്ടിഫിക്കറ്റും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. വൈറലാകുകയാണ് ഈ പേരും കുഞ്ഞും.
