സംസ്‍കാരസമ്പന്നനെന്ന് നടിക്കുന്നവന് അശ്ലീലമെന്ന് തോന്നാം പക്ഷേ, ആ വാക്ക് സത്യമാണ്... 'ആത്മക്കുരുതിയുടെ വേനൽ' വായനാനുഭവം
പുസ്‍തകപ്പുഴയില്‍ കെ എസ് വിനോദിന്‍റെ ആത്മക്കുരുതിയുടെ വേനല്‍ എന്ന പുസ്‍തകത്തിന്‍റെ വായനാനുഭവം സന്ധ്യ എന്‍. പി എഴുതുന്നു.
കെ.എസ് വിനോദിന്‍റെ 'ആത്മക്കുരുതിയുടെ വേനൽ' എന്ന നോവൽ ശ്രദ്ധേയമാവുന്നത് അതിലെ ശക്തവും മനോഹരവുമായ വൃത്തിയുള്ള കണ്ണൂര് ഭാഷ കൊണ്ടാണ്. അതിൽ മുങ്ങി, അതായി ജീവിക്കുമ്പോൾ ഭാഷയുടെ സൗന്ദര്യം നമ്മളറിയില്ല. എത്ര ശക്തമാണ് ഓരോ ദേശഭാഷയും എന്നറിയുന്നത് ഒന്ന് മാറിനിന്ന് നോക്കുമ്പോഴാണ്. നാട്ടുഭാഷ പരിഷ്‍കൃത മനുഷ്യരെപ്പോലെ സൗമ്യമായും ശാന്തമായും സംസാരിക്കുന്ന ഒന്നല്ല. അത് പച്ചമനുഷ്യന്‍റെ എല്ലാ വന്യതയോടും കൂടി ഉറക്കെ ഉച്ചരിക്കപ്പെടുന്ന ഒന്നാണ്.
"എന്താടാ നിന്റെ വാലിന് തീപിടിച്ച?"
''ജമ്മത്തില് കാണാൻ പറ്റില്ല ഇത്രീം വല്യ നുളു ഗ"
"അപ്രത്ത് പോ ദങ്കിടിച്ചി... നിന്നോടാരാ അയിപ്രായം ചോയിച്ചേ..."
"ബീട്ടിപ്പോ നായിന്‍റെ മോനേ... നീ ആരോടാ നൊടിയ് ന്ന്... "
"ആര് വിളിച്ചിട്ട് വന്ന്യ? ബേം ബദ്ക്കിക്കോ..."
"ഇവള് തീണ്ടാരി. ബൃത്തിക്ക് കുളിയും കഴിഞ്ഞു...''
"തീണ്ടാരീ നാ ഇവള്?"
''നീ മിണ്ട്റ്... ചവിട്ടിത്തൂറിക്കും രണ്ടിനീം...''
"ഓന്‍റെ ചെക്കൻ മരത്ത് മ്മന്ന് വീണത് ഓന്‍റെ കാലക്കേട്..."
-എന്നിങ്ങനെ അത് ഒച്ചപ്പെടുന്നു. കലമ്പുന്നു...
'ഇലകളനങ്ങി. ഇലകളുടെ ഒച്ച ആയിച്ചന്‍റെ ശരീരത്തിലേക്ക് പ്രവേശിച്ചു... ബോധത്തിലേക്ക് ഒരനക്കം വന്നു. "നീണ്ടുതടിച്ച ശരീരത്തിന്‍റെ വേർപ്പുറവകളിൽ നിന്ന് മണ്ണിന്റെയും മരത്തിന്റേയും മദഗന്ധം വമിച്ചു...'
'കാട്ടുപെണ്ണിന്റെ കറുത്ത മുടിക്കുള്ളിലെ മനോഹരമായ നര പോലെ ജലമിറങ്ങി വന്നു...'
'കാറ്റ് വന്ന് ചെല്ലരിയുടെ ഒരു ദീർഘനിശ്വാസം ചോദിച്ചു, ഒരിക്കൽപ്പോലും പുറത്തു കളയാത്ത ദീർഘനിശ്വാസങ്ങൾ ആത്മാവിൽ നിന്നെടുത്ത് ചെല്ലരി തുടർച്ചയായി കൊടുത്തു...'
'തോട്ടിൽ കുളിച്ചു കേറിയതിന്റെ വഴുക്ക് ഇപ്പോഴും കാലിലുണ്ട്... കാഞ്ഞൻ കെട്ടിക്കൊണ്ടുവന്ന് ഉശിരു തീർത്തകന്യാചർമ്മം മാവുളയിലെ മണ്ണിൽ പൊട്ടിയൊലിച്ചിട്ടുണ്ട്... ഭൂമിയിൽ മഴ പെയ്താൽ ആദ്യം നനയുന്ന ഇലയാണ് പെണ്ണ്...'
-എന്നിങ്ങനെ മണ്ണും മനുഷ്യനും പരസ്പരം കൊടുക്കൽ വാങ്ങലുകൾ നടത്തി മുന്നേറുന്ന കയ്പും മധുരവും നിറഞ്ഞ ജീവിതം കറയില്ലാത്ത ഭാഷയിലൂടെ അവതരിപ്പിക്കപ്പടുന്നു ഈ നോവലിൽ.
തമിഴ് മലയാളം എഴുത്താളൻ ജയമോഹന്‍റെ 'മിണ്ടാച്ചെന്നായ്'ക്ക് ശേഷം കാടും നാട്ടുമൊഴിയും അതിന്‍റെ എല്ലാ വന്യതയോടും കൂടി നമുക്ക് മുന്നിലെത്തുന്നത് കെ.എസ്. വിനോദിന്‍റെ ഈ നോവലിലൂടെയാണെന്നുപറയാം. മലയാളി മറന്നുപോയ കാടിനെ, പ്രകൃതിയെ (സംസ്കാരത്തിന്റ ഉടുത്തുകെട്ടില്ലാതെ) നഗ്നമായി അവതരിപ്പിക്കുകയാണ് നഗ്നമായ ഭാഷയിലൂടെ.
നഗ്നനായ മനുഷ്യൻ എത്രമാത്രം സത്യത്തോടു ചേർന്നു നിൽക്കുന്നോ അത്രയും സത്യത്തോട് ചേർന്നു നില്‍ക്കുന്നു നഗ്നമായ ഭാഷ. സംസ്കാര സമ്പന്നനെന്ന് നടിക്കുന്നവന്ന് അശ്ലീലം എന്ന് തോന്നുമായിരിക്കും. പക്ഷേ, അത് സത്യത്തോട് ചേർന്നു നില്‍ക്കുന്ന വാക്കാണ്. ഉള്ളിൽ പകയും സ്നേഹവും പ്രണയവും കാമവും പ്രതികാരവും ചങ്ങാത്തവും ആർത്തിയും ക്രൗര്യവും ശൗര്യവുമുള്ള 'ആയിച്ചൻ' എന്ന മനുഷ്യനും അയാൾക്ക് ചുറ്റുമുള്ള മനുഷ്യരും കഥാപാത്രങ്ങളായി വരുന്ന മനോഹരമായ നോവലാണ് 'ആത്മക്കുരുതിയുടെ വേനൽ.'
കൈരളി ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്
വായനാനന്തരം ഉള്ളിൽ ഒരുപാട് നോവും നൊമ്പരവും ബാക്കിനിർത്തി 'ആത്മാവിൽ സ്വന്തം ചോര പൊട്ടിയൊലിക്കുന്ന മണം പരത്തി 'ആയിച്ചനും കൗസുവും സതീശനും വാസുകിയും ചെല്ലരിയും നമുക്കുള്ളിൽ അലഞ്ഞുകൊണ്ടിരിക്കും. ഉത്തര മലബാറിലെ കുടിയേറ്റ കാലത്തേക്ക് 'ചെല്ലരി'യെന്ന ആദ്യ അദ്ധ്യായത്തിലേക്ക് വഴുതിവീഴുന്ന വായനക്കാരൻ 'ഒറ്റ'യെന്ന ഒടുവിലെ അദ്ധ്യായം വരെ അനുഭവിക്കുന്ന ഒരു വീർപ്പുമുട്ടലുണ്ട്... കയറിപ്പോകാനാകാത്ത ഒരു കുഴിയിലേക്ക് വീണുപോയവന്റെ ഗതി.
നല്ല മണ്ണിന്റെ ഭാഷയെന്നുതന്നെ വിളിക്കണം ഇതിന്‍റെ ഭാഷയെ, അതാണ് ഏറ്റവും വലിയ ഭംഗിയും നോവലില്‍. മണ്ണിന്റെയും പെണ്ണിന്റെയും മണമുള്ള ഭാഷയാണ്. ഒന്നും മറച്ച് വയ്ക്കാനുള്ളതല്ല തുറന്ന് കാണിക്കാനുള്ളതാണ് ഭാഷയെന്ന തനിനാടൻ നിലപാടാണ് കെ എസ് വിനോദിനുള്ളത്. കഥാപാത്രങ്ങളാണ് നോവലിന്റെ കരുത്ത് ചെല്ലരി, ആയിച്ചൻ, ബൈശ്യര്, കൗസു, വാസുകി, അങ്കാളി, പത്രോണി, സതീശൻ, സുധാകരൻ... ഇവർ സൃഷ്ടിക്കുന്ന ഒരു മാസ്മരികവലയം വായനക്കാരനിൽ ഒരുതരം ഭ്രമാത്മകത സൃഷ്ടിക്കും.
മണ്ണിന്‍റെ, വിമോചനത്തിന്റെ രാഷ്ട്രീയമാണ് ഇതിലെ കഥ. നക്സൽ വിമോചന സമരങ്ങളെല്ലാം കൊടുമ്പിരികൊള്ളുന്ന കാലത്ത് ഒരു ഇടപ്രഭുവിന്റെ ചെറുത്ത് നിൽപ്പും പരാജയവും എഴുത്തുകാരന്‍ അനായാസം പറയുന്നുണ്ട്... അടിമ ഉടമ കാലത്തെ ആകെ ഒരു കുഴഞ്ഞുമറിയൽ ഈ കഥയുടെ സജീവമായ അന്തർധാരയാണ്... ഒറോത, വിഷകന്യക തുടങ്ങിയ കൃതികൾ കുടിയേറ്റ കഥകൾ പറഞ്ഞപ്പോൾ വിനോദ് നടത്തുന്ന അന്വേഷണം വേറിട്ടു നിൽക്കുന്ന ഒന്നാണ്. കാടിന്റെ മക്കളുടെ ഭാഷയിൽ തന്നെ നോവലിസ്റ്റ് കഥ പറയുന്നു ആ ഭാഷയ്ക്ക് മണ്ണിന്‍റെയും, വിയർപ്പിന്‍റെയും, ചുടുചോരയുടെയും രേതസ്സിന്റെയും മണമുണ്ട്. കാടിനുള്ളിലെ നന്മയും, നിഗൂഢതകളും ചുറ്റിപ്പിണഞ്ഞു കിടക്കുന്ന പൊന്തക്കാടാണ് നോവൽ. അത് നമ്മെ ഭ്രമിപ്പിക്കും. വലിച്ചടിപ്പിക്കും. വായിക്കാൻ കയ്യിലെടുത്താൽ, പൂർത്തിയാക്കാതെ നിലത്തുവെക്കാൻ അനുവദിക്കാത്ത ഒരു കാന്തശക്തി നമ്മെ ചുറ്റിവരിയും.
ആലക്കോട് സ്വദേശി ആയ നോവലിസ്റ്റ് കാടിന്റെ സംഗീതവും, പച്ചയായ ജീവിതവും ഒപ്പിയെടുത്താണ് നോവൽ എഴുതിത്തീർത്ത്. കാടിന്റെ ഉള്ളറകളിൽ, നാഗത്തറകളിൽ, കാവുകളിൽ, കുരുതിക്കളങ്ങളിൽ എല്ലാം വരും നാളുകളിൽ വിസ്‌മൃതിയിൽ ആണ്ടുപോയേക്കാവുന്ന ഒരു ഭാഷയെ തിരഞ്ഞു നടന്നു. വിജയിച്ചു. അക്ഷരങ്ങളിലേക്ക് ആവാഹിച്ചു. വർഷങ്ങൾക്കു മുൻപുള്ള നാട്ടുവഴികളും, കാട്ടുപൂക്കളുടെ മാദക ഗന്ധവിസ്മയങ്ങളും, കാട്ടരുവിയുടെ ഒച്ചയും, മൂർഖൻ പാമ്പുകളുടെ സീൽക്കാരങ്ങളും, വള്ളിപ്പടർപ്പുകൾക്കിടയിൽ പുരുഷന്റെ കരുത്തിനടിയിൽ ഉയരുന്ന പെണ്ണിന്റെ നിലവിളികളും, വന്യമൃഗങ്ങളുടെ ഓരിയിടലുകളും നോവലിന്റെ പല അധ്യായങ്ങളിൽ അടക്കം ചെയ്തിട്ടുണ്ട്. താളുകൾ ഒന്ന് നിവർത്തി വെക്കേണ്ട താമസം, എല്ലാം ജീവൻ വീണ്ടെടുത്ത് വായനക്കാരനെ പൊതിയും.
മറക്കാനൊക്കാത്ത രണ്ടു കരിവീട്ടി മരങ്ങളുണ്ട് നോവലിൽ. ആയിച്ചൻ എന്ന ആദിവാസിയും അങ്കാളി എന്ന ശക്തിദുർഗ്ഗയും. ചതിയുടെ ചൂരടിക്കുന്ന താളുകളിൽ കമ്മ്യൂണിസവും, ഫെമിനിസവും, നക്സൽ പ്രസ്ഥാനങ്ങളും, പാരിസ്ഥിതിക പ്രശ്നങ്ങളും കുടിയേറ്റത്തോടൊപ്പം തലനീട്ടുന്നുണ്ട്. കുടിയേറ്റം എന്നത് മണ്ണിന്റെ യഥാർത്ഥ അവകാശികളായ ആദിവാസികളുടെ അവകാശങ്ങളുടെ ചവിട്ടിയരക്കൽ കൂടി ആണ് എന്ന് നോവലിസ്റ്റ് ഓർമപ്പെടുത്തുന്നു.
മിത്തുകളും ഐതിഹ്യങ്ങളും ഇഴചേർന്നു കിടക്കുന്നതാണ് നോവലിന്‍റെ പ്രമേയം. മണ്ണിനും പെണ്ണിനും വേണ്ടിയുള്ള കടിപിടികൾ എങ്ങും കാണാം. പെണ്ണ് കീഴ്പ്പെടുന്ന ചിത്രമല്ല, പെണ്ണ് ആണിനെ നിലക്ക് നിർത്തുന്ന ചിത്രമാണ് കൂടുതലും. വാക്കിലും നോക്കിലും ശക്തിയുടെ ആണവോർജ്ജം നിറച്ചു വച്ചവളാണ് അങ്കാളി എന്ന സ്ത്രീ കഥാപാത്രം. മറക്കാൻ കഴിയില്ലവളെ, ഒരു വായനക്കാരനും.
(കൈരളി ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.)
വാക്കുത്സവത്തില്‍:
യോനി; ലോര്‍ണ ക്രോസിയെര്‍ എഴുതിയ കവിത
ഇറച്ചിക്കലപ്പ, അജിജേഷ് പച്ചാട്ട് എഴുതിയ കഥ
ഞാന്‍ കണ്ടു, എം പി പ്രതീഷിന്റെ കവിത
ബന്ദര്‍, കെ എന്‍ പ്രശാന്ത് എഴുതിയ കഥ
അമ്മ ഉറങ്ങുന്നില്ല, അനുജ അകത്തൂട്ടിന്‍റെ കവിത
പനിക്കിടക്ക, തോമസ് ജോസഫ് എഴുതിയ കഥ
പ്രപഞ്ചം റീലോഡഡ്, ടി പി വിനോദ് എഴുതിയ കവിത
ചിത്ര കെ. പി: തൂത്തുക്കുടിക്കവിതകള്‍
മഞ്ഞക്കുതിര, മിനി പി സി എഴുതിയ കഥ
ജൈവ ബുദ്ധന്‍, സ്മിത നെരവത്ത് എഴുതിയ കവിത
നാളെ നാളെ നാളെ, ജേക്കബ് ഏബ്രഹാം എഴുതിയ കഥ
കുട്ടിക്കാലത്തെ മൊട്ടത്തലയില്‍ സൂര്യന്‍ വിരല്‍തൊട്ടു, അക്ബറിന്റെ അഞ്ച് കവിതകള്‍
മഞ്ഞ റോസാപ്പൂക്കള്‍, ജംഷദ് ഖമര്‍ സിദ്ദിഖിയുടെ ഹിന്ദി കഥയുടെ വിവര്‍ത്തനം
എന്റെ കവിത വസന്തത്തോട് അതിന്റെ പേരുചോദിച്ചു, കുഴൂര്‍ വിത്സന്റെ മരക്കവിതകള്‍
സചേതനം അയാള്‍, ഫര്‍സാന അലി എഴുതിയ കഥ
നമ്മള്‍ എവിടെച്ചെന്നൊളിക്കാനാണ്, അശോകന്‍ മറയൂര്‍ എഴുതിയ അഞ്ച് കവിതകള്‍
അകമണ്ണ്, സീന ശ്രീവത്സന്റെ അഞ്ച് കവിതകള്‍
ഒരു സ്വീഡിഷ് കവിത മലയാളത്തിലേക്ക് പറന്നെത്തിയ മൂന്നു വഴികള്‍
എന്‍റെ ലൈംഗികാന്വേഷണ പരീക്ഷണങ്ങള്‍ -അബിന്‍ ജോസഫ് എഴുതിയ കഥ
അസമിന്റെ മുറിവുകളിലേക്ക് ആറ് ദര്‍വീശ് കവിതകള്‍
ചാവുകഥക്കെട്ട്, പി.കെ സുധി എഴുതിയ കഥ
കൊലപാതകത്തിന്റെ അടയാളം, സ്മിത മീനാക്ഷിയുടെ ആറ് കവിതകള്‍
ഇരുണ്ട ശരീരമുള്ളവളെ ആര് പ്രണയിക്കും; സ്വാതി ലക്ഷ്മി വിക്രം എഴുതിയ കവിതകള്‍
പുസ്തകപ്പുഴയില്
മൻമോഹൻ സിങിന്റെ മകൾ വരയ്ക്കുന്നു, മധ്യകാല ഇന്ത്യാചരിത്രത്തിന്റെ ഹസ്തരേഖ..!
കുഞ്ഞാലി മരക്കാര്‍. ടി പി രാജീവന്‍ എഴുതിയ ആമുഖക്കുറിപ്പും വിവാദ തിരക്കഥയില്‍നിന്നൊരു ഭാഗവും
ക്രിസോസ്റ്റം: നര്‍മ്മങ്ങളും കേള്‍ക്കാത്ത കഥകളും
ഫെര്‍ണാണ്ടോ പെസൊവയുടെ 'അശാന്തിയുടെ പുസ്തകത്തിന്റെ' (The Book of Disquiet) വായനാനുഭവം.
കവിതയിലെ മൊസാര്‍ട്ട്; വീസ്‌വാവ ഷിംബോര്‍സ്‌ക്ക: ജീവിതവും കവിതകളും
നിശ്ചല യാത്രകള്‍: മാങ്ങാട് രത്‌നാകരന്റെ കോളം
വായനയെപ്പോലെ അപകടംപിടിച്ച പണി വേറെയില്ല