Asianet News MalayalamAsianet News Malayalam

ഇരുണ്ട ശരീരമുള്ളവളെ ആര് പ്രണയിക്കും; സ്വാതി ലക്ഷ്മി വിക്രം എഴുതിയ കവിതകള്‍

വാക്കുല്‍സവത്തില്‍ ഇന്ന്  സ്വാതി ലക്ഷ്മി വിക്രം എഴുതിയ കവിതകള്‍. 

Litereature fest Two poems by Swathy Lekshmi Vikram
Author
Thiruvananthapuram, First Published Sep 14, 2019, 4:58 PM IST

വ്യക്തിപരതയില്‍നിന്ന് സാമൂഹികപരതയിലേക്കുള്ള യാത്രയ്ക്കിടയിലെ ഇടങ്ങളാണ് സ്വാതി ലക്ഷ്മിയുടെ കവിതകള്‍ അന്വേഷിക്കുന്നത്, അഭിമുഖീകരിക്കുന്നത്.  പെണ്ണിടങ്ങള്‍ നേരിടുന്ന സവിശേഷമായ സാമൂഹ്യാവസ്ഥകളിലേക്ക് അത് കടന്നു ചെല്ലുന്നു. ചുറ്റുമുള്ള ജീവിതത്തിന്റെ പകര്‍ത്തെഴുത്തും അവയോടുള്ള പ്രതികരണവുമായി മാറുന്നു. അവയില്‍ മുഖ്യാധാരാ ജീവിതങ്ങള്‍ കാണാതെ പോവുന്ന വിങ്ങലുകളുണ്ട്. അടക്കിപ്പിടിച്ച നേരുകളുണ്ട്. തൊട്ടെടുക്കാതെ പോവുന്ന ആനന്ദങ്ങളും ആധികളുമുണ്ട്. നിരന്തര ചോദ്യങ്ങളുടെ പൊള്ളലില്‍നിന്നാണ് ഈ കവിതകള്‍ ഉയിര്‍ക്കുന്നതും പടരുന്നതും. 

Litereature fest Two poems by Swathy Lekshmi Vikram


ഒന്ന്

ഇരുണ്ട ശരീരമുള്ളവളെ 
ആര് പ്രണയിക്കുമെന്ന്
അവര്‍ പരിഹസിച്ചു
കൊണ്ടിരുന്നു...

അതിനാല്‍ അവര്‍ക്ക്
ഭയമുണ്ടായിരുന്നില്ല 
തീര്‍ക്കുന്ന ഏത്
കുരുക്കിലും അവളുടെ 
കഴുത്തിണങ്ങുമെന്നവര്‍
ഉറച്ചുവിശ്വസിച്ചു

അവളെഴുതിയതൊക്കെയും
പ്രണയലേഖനങ്ങളാണെന്ന്
അവര്‍ സംശയിച്ചില്ല

എതിര്‍ക്കാന്‍ അവള്‍ 
വാക്കുകളെ തേടിയതുമില്ല
ഇരുണ്ടയൊരുവളും
സ്‌നേഹിക്കപ്പെട്ടുവെന്ന്
പറഞ്ഞതുമില്ല

അവളയാളുടെ 
ശില്‍പമായിരുന്നുവെന്നും
അതിലയാള്‍ 
തൊടുമ്പോള്‍ 
ഋതുക്കള്‍ മാറാറുണ്ടെന്നും
പറഞ്ഞില്ല

ഹോസ്റ്റലില്‍ പണിക്ക് 
നില്‍ക്കുന്ന തമിഴത്തി 
'മുക്കുത്തി റൊമ്പ അഴകാരിക്ക്'
എന്ന് പറഞ്ഞതിനെ പറ്റി
അവള്‍ പറയുമ്പോഴും
അവര്‍ പരിഹസിച്ചുകൊണ്ടിരുന്നു

എങ്കിലും അയാളുടെ 
കണ്ണുകള്‍ തിളങ്ങുമെന്ന്
അവള്‍ക്കറിയാമായിരുന്നു

പക്ഷേ എല്ലാ രാത്രിയിലും  
അവള്‍ ഭയപ്പാടോടെ 
അവര്‍ തീര്‍ത്തേക്കാവുന്ന
കുരുക്കിനെ ഓര്‍ത്തോണ്ടിരുന്നു

എല്ലാ പുലര്‍ച്ചകളിലും
ഉയര്‍ന്നുവന്ന പുതുനാമ്പ്
മണങ്ങളെ ചേര്‍ത്തുപിടിച്ചു

ഉറക്കമുണര്‍ന്നപ്പോള്‍ 
കാലങ്ങളായി 
പാളംതെറ്റിപ്പോയ 
ഒരു ബോഗിക്കുള്ളിലായിരുന്നു
അവള്‍

ഇറങ്ങേണ്ട സ്‌റ്റേഷനിലേക്ക് 
നടന്നുനീങ്ങുമ്പോള്‍ 
ഇരുണ്ട ഒരുവള്‍
ചുംബിക്കപ്പെടുന്നത്
കണ്ടതിനെപ്പറ്റി
അവള്‍
അവരോട് പറഞ്ഞതുമില്ല 

Litereature fest Two poems by Swathy Lekshmi Vikram

Image: Glauco Gianogli \ Pixabay


രണ്ട്

ലേഡീസ് കംപാര്‍ട്ട്‌മെന്റില്‍
തന്നെ കയറുന്നോണ്ട്
രണ്ട് മൂന്ന് ആഴ്ച
അവരെ കാണുകയുണ്ടായി

കണ്ടപ്പോഴെല്ലാം ഒരുപാട്
സംസാരിച്ചു

ശനിയാഴ്ചയുടെ
വിശ്രമമില്ലായ്മയില്‍
അവരെ ഓര്‍ത്തു

ആഴ്ചകളില്‍ മാത്രം
ജോലി കഴിഞ്ഞ്
വീട്ടിലെത്തുന്ന
അവര്‍ എന്ത്
ചെയ്യുകയായിരിക്കും

അവരെക്കാത്ത്
സിറ്റൗട്ടിന്റെ ഒന്നാമത്തെ
സ്‌റ്റെപ്പില്‍ കുഞ്ഞുങ്ങളും
രണ്ടാമത്തേതില്‍ കെട്ട്യോനും
സോപാനത്തിന്മേല്‍ അടുക്കളേന്ന്
ഓടി വന്ന വിവിധ
മെഴുക്ക് വാടകളും
നിന്ന് കാണും 

മൂന്നാമത്തേത് ഒഴിഞ്ഞ്
കിടക്കുകയാവും

കൂട്ടില്‍ ചുരുണ്ട് കിടന്ന
അവരുടെ നായ
വാലാട്ടിയിരിക്കും

രാത്രി വൈകും വരെ
അവര്‍ ജോലികള്‍
ഒതുക്കിക്കൊണ്ടിരുന്നിരിക്കും

മുറിയില്‍ അവരെക്കാത്ത്
അയാള്‍ അക്ഷമയോടെ
കുഞ്ഞുങ്ങളെ ഉറക്കുകയായിരിക്കും

ഒരാഴ്ചയിലെ ആസക്തി
അന്ന് അയാളില്‍
ശമനം കൊണ്ടിരിക്കും

അതിന് ശേഷവും
അവര്‍ ഉറങ്ങാതെ അയാളെ
നോക്കിയിരിക്കുകയാവും 

തിങ്കളാഴ്ച വീണ്ടും
അവരെ കണ്ടു
പതിവ് പോലെ
അവര്‍ അന്നും
പുഞ്ചിരിച്ചു
ഇടയ്‌ക്കെപ്പോഴോ
അവര്‍ വാതിലിനടുത്തേക്ക്
നീങ്ങി

ഞാന്‍ തടഞ്ഞില്ല

അവര്‍ക്ക് മടുത്തിട്ടുണ്ടാവും

അടുത്ത കമ്പാര്‍ട്ട്‌മെന്റില്‍
ആരെയോ തിരഞ്ഞു

എന്നാ അവരെയാരും
തിരഞ്ഞതുമില്ല

മറ്റൊരു തീവണ്ടി
ഒച്ചയെ പിടിച്ച്
നിര്‍ത്തി
അവര്‍ ഉറക്കെ കൂവി

തിരിഞ്ഞ് വാഷ് ബേസിന്
മുകളിലെ കണ്ണാടിയില്‍
നോക്കി മുടി ചീകി കെട്ടി
ബാഗില്‍ നിന്നും
കണ്‍മഷി എടുത്ത്
ഒന്നൂകൂടി കറപ്പിച്ചു
സാരിയിലെ
അനാവശ്യ പിന്നുകളെ
എടുത്ത് പുറത്തേക്കെറിഞ്ഞ്
തിരികെ
വന്നിരുന്നു
കാലെടുത്ത്
സീറ്റിന്മേല്‍ വെച്ചു

പതിവ് പോലെ
അവര്‍
വീണ്ടും പുഞ്ചിരിച്ചു

ഞാന്‍ വാതിലിനടുത്തേക്ക്
നീങ്ങി
എന്നെയുമാരും
തടഞ്ഞില്ല 

ഞാന്‍ അടുത്ത
പാളത്തിലേക്ക് നോക്കി

ഒരാഴ്ചയെ മുഴുവന്‍
ഗര്‍ഭപാത്രത്തിലൊളിപ്പിച്ച്
ഒരു തീവണ്ടി എന്നെ
കടന്ന് പോയി

വാക്കുത്സവത്തില്‍: 

തലയ്ക്കു മുകളില്‍ ഇപ്പോഴും തൂങ്ങി നില്‍ക്കുന്നുണ്ട് നട്ടുച്ചയുടെ ആ പച്ചറൊട്ടി , പി ടി ബിനുവിന്റെ കവിതകള്‍

ഇറച്ചിക്കലപ്പ, അജിജേഷ് പച്ചാട്ട് എഴുതിയ കഥ

ഞാന്‍ കണ്ടു, എം പി പ്രതീഷിന്റെ കവിത

ബന്ദര്‍, കെ എന്‍ പ്രശാന്ത് എഴുതിയ കഥ

അമ്മ ഉറങ്ങുന്നില്ല, അനുജ അകത്തൂട്ടിന്‍റെ കവിത

പനിക്കിടക്ക, തോമസ് ജോസഫ് എഴുതിയ കഥ

പ്രപഞ്ചം റീലോഡഡ്,  ടി പി വിനോദ് എഴുതിയ കവിത

ചിത്ര കെ. പി: തൂത്തുക്കുടിക്കവിതകള്‍

മഞ്ഞക്കുതിര, മിനി പി സി എഴുതിയ കഥ

ജൈവ ബുദ്ധന്‍, സ്മിത നെരവത്ത് എഴുതിയ കവിത

നാളെ നാളെ നാളെ, ജേക്കബ് ഏബ്രഹാം എഴുതിയ കഥ

എന്നിട്ടും പതിനൊന്നു കൊല്ലങ്ങള്‍ക്കു ശേഷം യാദ്യച്ഛികത അവര്‍ക്കിട്ടു പണിഞ്ഞു,  ഷാജു വിവിയുടെ അഞ്ച് കവിതകള്‍

കുട്ടിക്കാലത്തെ മൊട്ടത്തലയില്‍ സൂര്യന്‍   വിരല്‍തൊട്ടു, അക്ബറിന്റെ അഞ്ച് കവിതകള്‍

ആട്ടക്കഥ, എസ് കലേഷിന്റെ കവിത

മഞ്ഞ റോസാപ്പൂക്കള്‍, ജംഷദ് ഖമര്‍ സിദ്ദിഖിയുടെ ഹിന്ദി കഥയുടെ വിവര്‍ത്തനം

എന്റെ കവിത വസന്തത്തോട് അതിന്റെ പേരുചോദിച്ചു,  കുഴൂര്‍ വിത്സന്റെ മരക്കവിതകള്‍

സചേതനം അയാള്‍, ഫര്‍സാന അലി എഴുതിയ കഥ

നമ്മള്‍ എവിടെച്ചെന്നൊളിക്കാനാണ്, അശോകന്‍ മറയൂര്‍ എഴുതിയ അഞ്ച് കവിതകള്‍

അകമണ്ണ്, സീന ശ്രീവത്സന്റെ അഞ്ച് കവിതകള്‍

ഒരു സ്വീഡിഷ് കവിത മലയാളത്തിലേക്ക് പറന്നെത്തിയ മൂന്നു വഴികള്‍

എന്‍റെ ലൈംഗികാന്വേഷണ പരീക്ഷണങ്ങള്‍ -അബിന്‍ ജോസഫ് എഴുതിയ കഥ

അസമിന്റെ മുറിവുകളിലേക്ക് ആറ് ദര്‍വീശ് കവിതകള്‍

ബ്രസീലിലെ കറുത്ത മണമുള്ള ചേരിയില്‍ നിന്ന് ഒരു ഫുട്‌ബോള്‍ മാനത്തേക്ക് പറക്കുന്നു, സജീവന്‍ പ്രദീപ് എഴുതിയ എട്ട് കവിതകള്‍

ചാവുകഥക്കെട്ട്, പി.കെ സുധി എഴുതിയ കഥ

കൊലപാതകത്തിന്റെ അടയാളം, സ്മിത മീനാക്ഷിയുടെ ആറ് കവിതകള്‍

'കിച്ചൻ എന്നുപേരുള്ള, മെലിഞ്ഞ് ഉയരം കുറഞ്ഞ പതിനൊന്നാം ക്ലാസുകാരൻ' -അജിത്ത് രുഗ്മിണി എഴുതിയ അഞ്ച് കവിതകള്‍

 

പുസ്തകപ്പുഴയില്‍

പ്രണയ് ലാല്‍ എഴുതിയ ഇന്‍ഡിക്ക: ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ പാരിസ്ഥിതിക ചരിത്രം എന്ന പുസ്തകത്തിലെ ഒരു ഭാഗം

അവസാനത്തെ സോവിയറ്റുകള്‍

മൻമോഹൻ സിങിന്റെ മകൾ വരയ്ക്കുന്നു, മധ്യകാല ഇന്ത്യാചരിത്രത്തിന്റെ ഹസ്തരേഖ..!

കുഞ്ഞാലി മരക്കാര്‍. ടി പി രാജീവന്‍ എഴുതിയ ആമുഖക്കുറിപ്പും വിവാദ തിരക്കഥയില്‍നിന്നൊരു ഭാഗവും

പുതിയ മതങ്ങള്‍  എവിടെനിന്നാവും പിറവിയെടുക്കുക, യുവാല്‍ നോവാ ഹരാരി എഴുതിയ 'ഹോമോ ദിയൂസ്: മനുഷ്യഭാവിയുടെ ഒരു ഹ്രസ്വചരിത്രം' എന്ന പുസ്തകത്തില്‍നിന്നൊരു ഭാഗം

ക്രിസോസ്റ്റം: നര്‍മ്മങ്ങളും കേള്‍ക്കാത്ത കഥകളും 

ബോംബെ അധോലോകത്തില്‍ ഒരു ആറാം ക്ലാസ്സുകാരന്റെ തുടക്കം; ആബിദ് സൂർതിയുടെ 'സൂഫി - അധോലോകത്തിലെ അദൃശ്യമനുഷ്യന്‍' എന്ന പുസ്തകത്തില്‍ നിന്നുള്ള ഒരു ഭാഗം

ഫെര്‍ണാണ്ടോ പെസൊവയുടെ 'അശാന്തിയുടെ പുസ്തകത്തിന്റെ'  (The Book of Disquiet)  വായനാനുഭവം.

കവിതയിലെ മൊസാര്‍ട്ട്; വീസ്‌വാവ ഷിംബോര്‍സ്‌ക്ക: ജീവിതവും കവിതകളും

 

നിശ്ചല യാത്രകള്‍: മാങ്ങാട്  രത്‌നാകരന്റെ കോളം

വായനയെപ്പോലെ അപകടംപിടിച്ച പണി വേറെയില്ല

കോമപ്പന്റെ ഹനുമാന്‍യോഗം

Follow Us:
Download App:
  • android
  • ios