Asianet News MalayalamAsianet News Malayalam

കത്തിമുന പോലെ പിന്തുടരുന്ന മുഖമായിരുന്നു  ജീവിതത്തിലുടനീളം അയാള്‍!

Aami Alavi on child abuse
Author
Thiruvananthapuram, First Published Jul 25, 2017, 12:03 AM IST

Aami Alavi on child abuse

പത്രത്തിന്റെ ചരമപേജില്‍ ഇന്നയാളെ വീണ്ടും കണ്ടപ്പോള്‍ മുതല്‍ മനസ്സില്‍ കാരണമില്ലാതൊരു അസ്വസ്ഥത .

അസ്വസ്ഥത എന്നാണോ അതിനു പറയേണ്ടത് ?

സ്വന്തം മനസ്സിനെ തന്നെ വാദിയും പ്രതിയുമാക്കി നിര്‍ത്തി അഭിമുഖം ചിത്രീകരിക്കേണ്ട അവസ്ഥ .

തീക്ഷ്ണവും ഉജജ്വലങ്ങളുമായ വികാരങ്ങളെ വാക്കുകളാല്‍ അനായാസം ആവിഷ്‌കരിക്കാന്‍ ഞാനിനിയും പഠിക്കേണ്ടിയിരിക്കുന്നു .

രാത്രി ഉറങ്ങാന്‍ കിടന്നപ്പോള്‍ ഭൂതകാലത്തില്‍ നിന്നുള്ള ശബ്ദത്തിന്റെ മാറ്റൊലികള്‍ തലയ്ക്കകത്ത് മുഴങ്ങാന്‍ ആരംഭിച്ചു .

ജീവിതത്തിന്റെ പുസ്തകം എന്റെ മുന്നില്‍ വീണ്ടും മലര്‍ക്കേ തുറന്നു കിടക്കുന്നു .

പഴയ താളുകള്‍ ഓരോന്നായി മറിക്കുമ്പോള്‍, മനസ്സില്‍ തെളിയുന്ന ഗുരുസ്ഥാനീയനായ ഒരാളുടെ മുഖമുണ്ട് .

മെലിഞ്ഞു ഉയരം കൂടിയ വെളുത്ത ശരീരം, പറ്റെ വെട്ടിയ കറുകറുത്ത തലമുടി പാതിയിലധികം മറച്ചുകൊണ്ട് വെക്കുന്ന വെള്ള തൊപ്പി, ചെമ്പിച്ച കണ്ണുകളില്‍ സുറുമയുടെ തിളക്കം, മാലാഖമാരെ അനുസ്മരിപ്പിക്കുന്ന തൂവെള്ള മുണ്ടും ഷര്‍ട്ടും, അരികില്‍ വരുമ്പോള്‍ അത്തറിന്റെ നേര്‍ത്ത സുഗന്ധം ...

ഓര്‍മ്മ തെളിഞ്ഞ കാലം മുതല്‍ ആ രൂപം മനസ്സില്‍ അസ്വസ്ഥതയേ സൃഷ്ടിച്ചിട്ടുള്ളൂ ... 

പക്ഷേ ഓര്‍മ്മ തെളിഞ്ഞ കാലം മുതല്‍ ആ രൂപം മനസ്സില്‍ അസ്വസ്ഥതയേ സൃഷ്ടിച്ചിട്ടുള്ളൂ ... 

നന്മ തിന്മകളും, പാപപുണ്യങ്ങളും, ധര്‍മ്മാധര്‍മ്മങ്ങളെന്തെന്നുമെന്നെ പഠിപ്പിച്ച എന്റെ ഗുരുനാഥന്‍.

'ഈമാന്‍' വിളയാടുന്ന മുഖമുള്ള, സര്‍വ്വര്‍ക്കും പ്രിയങ്കരനായ മതപണ്ഡിതന്‍.

എന്നെ പഠിപ്പിക്കാനായി വീട്ടിലേക്കു ആളെ വിളിപ്പിച്ചതും, കുടുംബത്തിന്റെ സ്‌നേഹത്തിന്റെയും കരുതലിന്റെയും ഒരു സുരക്ഷിതവലയത്തിനുമപ്പുറം അയാള്‍ക്ക് കടക്കാനായതും അതുകൊണ്ടുതന്നെയാവണം . 

കഥകള്‍ ഏറെ ഇഷ്ടമായിരുന്ന എനിക്ക് നേരെയുള്ള അയാളുടെ തുറുപ്പുചീട്ടും അതുതന്നെ ആയിരുന്നു . അറബിക്കഥകളുടെ ഒരു മായാലോകം എനിക്ക് മുന്‍പില്‍ പലപ്പോഴും അയാള്‍ തുറന്നിട്ടു . 

വെള്ളക്കുതിരപ്പുറത്ത് വെള്ളി വാള്‍ വീശികൊണ്ട് രാജകുമാരിയെ സ്വന്തമാക്കാന്‍ വരുന്ന രാജകുമാരന്റെ കഥ പാതിയില്‍ നിര്‍ത്തികൊണ്ട് ഉസ്താദ് ചിരിക്കും . കഥയുടെ വിസ്മയലോകത്തില്‍ മുങ്ങി നില്‍ക്കുന്ന ഞാന്‍ അപ്പോള്‍ പറയും.

ബാക്കി പറയണമെങ്കില്‍ മോള് വന്ന് ഉസ്താദിന്റെ മടിയിലിരിക്ക് .

ന്നിട്ട് ... ബാക്കി പറ ഉസ്താദേ . 

ബാക്കി പറയണമെങ്കില്‍ മോള് വന്ന് ഉസ്താദിന്റെ മടിയിലിരിക്ക് .

ആയിരം പുഴുക്കള്‍ മേലാകെ ഇഴയുംപോലൊരു അസ്വസ്ഥതയോടെ, കഥ ബാക്കി കേള്‍ക്കാന്‍ നില്‍ക്കാതെ , ഉസ്താദിന്റെ പിന്‍വിളികള്‍ അവഗണിച്ചുകൊണ്ട് ഓടി രക്ഷപ്പെട്ട ഒരു കുട്ടിയുണ്ടിപ്പോഴും മനസ്സിനുള്ളില്‍. പത്തുവയസ്സുകാരിയുടെ നിഘണ്ടുവില്‍ വാത്സല്യത്തിനുമപ്പുറമുള്ള അറിവ് അതിന് കാണുകയില്ലെന്ന ഉറപ്പിന്‍ മേലാവണം വീണ്ടും യാതൊന്നും സംഭവിക്കാത്തതുപോലെ പെരുമാറാന്‍ അയാള്‍ക്കായത്. കത്തിയുടെ തിളങ്ങുന്ന വായ്ത്തല പോലെ പിന്തുടരുന്ന ആ മുഖമായിരുന്നു എന്റെ ജീവിതത്തിലുടനീളമയാള്‍. നെഞ്ചു നിറഞ്ഞു നിന്ന തേങ്ങലിന്റെ ഉത്ഭവസ്ഥാനവും തൊപ്പിയിട്ട് ആത്മീയതയുടെ കപട മുഖമണിഞ്ഞിരിക്കുന്ന ആ മനുഷ്യന്‍ തന്നെയായിരുന്നു .

ആരെങ്കിലുമൊരു അപ്രിയം പറഞ്ഞാല്‍, ഒന്ന് മുഖം കറുപ്പിച്ചാല്‍, മനസ്സിടിയുന്ന കുട്ടിയില്‍നിന്നും ധൈര്യശാലിയായ കൗമാരക്കാരിയിലേക്ക് മുതിര്‍ന്നിട്ടും അയാളുണ്ടാക്കിയ ഭയത്തില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിഞ്ഞില്ല പലപ്പോഴും. ജീവിതത്തിന്റെ താളം തെറ്റുന്നു, മനസ്സ് അശാന്തമാകുന്നു എന്ന് തോന്നിയ അക്കാലത്ത് ഒരു പിടിവള്ളി കിട്ടാനായി ഞാനറിയുന്ന മതത്തിലൂടെയും മത ഗ്രന്ഥങ്ങളിലൂടെയും മുങ്ങി തപ്പിയും തടഞ്ഞു വീണും നടക്കാനൊരു ശ്രമം നടത്തുകയുണ്ടായി . അത് കൂടുതല്‍ ആശയക്കുഴപ്പങ്ങളിലേക്ക് നയിക്കുകയാണുണ്ടായത്. പാപം ചെയ്യാതെ പാപി ആകുന്നതിലെ യുക്തി ഇന്നും എനിക്കജ്ഞാതമാണ് .

എന്റെ മതത്തില്‍ സര്‍വ്വപാപ സംഹാരിണിയായി ഒരു ഗംഗയോ പുനര്‍ജനിയോ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആത്മാര്‍ഥമായി ആഗ്രഹിച്ചിട്ടുണ്ട്. എങ്കിലൊരു സ്‌നാനം കൊണ്ട് എന്റെ പാപങ്ങളെ എനിക്കൊഴുക്കി കളയാമായിരുന്നു .

സ്‌നേഹത്തിന്റെ മൂര്‍ത്തീഭാവമായ ബുദ്ധന്‍ പറയുന്നു,'മോഹങ്ങളാണ് ദു:ഖ കാരണമെന്ന്'.

ഫോണില്‍ ഉമ്മ വിളിച്ചു പറയുന്നു, 'നീയോര്‍ക്കുന്നുണ്ടോ, നിന്നെ വീട്ടില്‍ വന്നു പഠിപ്പിച്ചിരുന്ന ഉസ്താദിനെ ?  

ഈ നിമിഷത്തില്‍ ഇവിടെ നിന്നുകൊണ്ട് എന്റെ ഭൂതകാലത്തിലേയ്ക്ക് തിരിഞ്ഞു നോക്കുമ്പോള്‍ ചുറ്റുമുള്ളവരുടെ മോഹങ്ങളാണ് എനിക്ക് ദു:ഖം സമ്മാനിച്ചതെന്ന് തോന്നിപ്പോകുന്നു. സ്വന്തം കാര്യസാധ്യത്തിനായി കുറുംവഴികള്‍ തേടുന്നവര്‍ക്കിടയില്‍ ജനിച്ചു പോയതാണെന്നെ പാപിയാക്കിയതെന്നും അറിയുന്നു . 

മതങ്ങള്‍ ഒരുപാട് സുന്ദരമായ ഉള്‍ക്കാഴ്ചകള്‍ നമുക്ക് നല്‍കിയിട്ടുണ്ട്. എന്നാല്‍ , മതങ്ങളിലൂന്നി നിന്നുകൊണ്ടും അവയുടെ പിന്‍ബലത്തോടെയും പാപം ചെയ്യുന്നവരെ എന്ത് ചെയ്യണം ?

ഫോണില്‍ ഉമ്മ വിളിച്ചു പറയുന്നു, 'നീയോര്‍ക്കുന്നുണ്ടോ, നിന്നെ വീട്ടില്‍ വന്നു പഠിപ്പിച്ചിരുന്ന ഉസ്താദിനെ ? ഇന്നദ്ദേഹം മരണപ്പെട്ടു . ജീവിതം മുഴുവന്‍ ഓത്ത് , നിസ്‌കാരം, ഉംറ, ഹജ്ജ് എന്നിവയായി ജീവിച്ച മനുഷ്യന്‍. ജീവിതത്തിലെ സകല സൗഭാഗ്യങ്ങളും ത്യജിച്ച് ജീവിച്ചത് കൊണ്ടാവണം ഇത്രയും ഈമാനുള്ള മരണം കിട്ടിയത്. സ്വര്‍ഗ്ഗ വാതില്‍ തുറന്നു കിടക്കുന്ന ഈ സമയത്ത് മരിക്കാനും വേണം യോഗം. വിചാരണകളോ , ശിക്ഷകളോ ഇല്ലാതെ നേരെ സ്വര്‍ഗത്തിലേയ്ക്ക'. ഉമ്മ വാചാലയാവുകയാണ്.

എന്തുകൊണ്ടോ ആ മനുഷ്യന്റെ മനസ്സില്‍ വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്ന് ഞാനിപ്പോഴും വിശ്വസിക്കുന്നു. ആ കുറുക്കന്‍ കണ്ണുകള്‍ ഒരിക്കലും പശ്ചാത്തപിച്ചിരിക്കാന്‍ ഇടയില്ല .

പലപ്പോഴും ആ മനുഷ്യന്റെ യഥാര്‍ത്ഥ മുഖം പറഞ്ഞാലോ എന്നാലോചിച്ചതാണ് . 

പക്ഷേ , എന്തിന് വെറുതേ?

ഉമ്മ അറിയാത്ത ബാല്യമനസ്സിന്റെ പേടികള്‍, വിങ്ങലുകള്‍. അതവിടെ തന്നെ കിടക്കട്ടെ . 

പലപ്പോഴും ആ മനുഷ്യന്റെ യഥാര്‍ത്ഥ മുഖം പറഞ്ഞാലോ എന്നാലോചിച്ചതാണ് . 

ദൈവം നീതിമാനാണ് എങ്കില്‍ എന്നെപ്പോലെ ഒരുപാട് കുഞ്ഞുങ്ങളില്‍ ഏല്‍പ്പിച്ച അപകര്‍ഷതാബോധത്തിനും ഭയത്തിനും വിചാരണ ഇല്ലാതിരിക്കില്ല .ഒരു വേട്ടയുടെ മുറിവ് എല്ലാ ഇരകളുടെയും ഹൃദയത്തില്‍ എക്കാലവും നിലനില്‍ക്കുമെന്നിരിക്കെ പാപം എന്തെന്നറിയാത്ത പ്രായത്തില്‍ കണ്ണുകളില്‍ നിറച്ചു തന്ന വേദനയ്ക്ക് ഒരു കോടതിയും മാപ്പ് തരില്ല .

ഇന്നയാളുടെ മരണത്തിന്റെ പശ്ചാത്തലത്തില്‍ ആലോചിക്കുമ്പോള്‍, വെറുപ്പോ ദേഷ്യമോ ഒന്നുമുണ്ടാവുന്നില്ല. തികച്ചും നിര്‍വികാരത.

മേല്‍ പറഞ്ഞതെല്ലാം ഇട്ടുവെച്ച ഒരു ചിമിഴ് ഞാനെന്റെ ഹൃദയത്തില്‍ എപ്പോഴും സൂക്ഷിച്ചിരുന്നു. അതില്‍ പാപ പുണ്യങ്ങള്‍ക്ക് ഒരേ ഗന്ധമാണ്, മനുഷ്യ ഗന്ധം .

എത്രമാത്രം വിഡ്ഢിയായിരുന്നു ഞാനെന്ന് ജീവിതം കുറേശ്ശെ കുറേശ്ശെ എന്നെ പഠിപ്പിച്ചു കഴിഞ്ഞിരിക്കുന്നു. അതിനാല്‍ തന്നെ വര്‍ഷങ്ങളായി ഞാന്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന വേദനകളെ ഒരു ചെറു പുഞ്ചിരിയോടെ കൈകളാല്‍ കോരിയെടുത്ത് കുപ്പത്തൊട്ടിയിലിടുകയാണ് ഞാന്‍. എന്റെയൊരു ആശ്വാസത്തിന് പാപം എന്തെന്നറിയാത്ത പ്രായത്തില്‍ കണ്ണുകളില്‍ നിറച്ചു തന്ന വേദനയ്ക്ക് ഒരു കോടതിയും മാപ്പ് തരില്ല .
 

Follow Us:
Download App:
  • android
  • ios