Asianet News MalayalamAsianet News Malayalam

ഒരു സാമ്പാര്‍ ഉണ്ടാക്കിയതിനുള്ള ശിക്ഷ!

Deshantharam Vivek V R
Author
Thiruvananthapuram, First Published Sep 14, 2017, 7:59 PM IST

Deshantharam Vivek V R

'ഇന്നു മുതല്‍ ഓരോ ദിവസവും ഓരോരുത്തര്‍ വീതമാണ് ഭക്ഷണം പാകം ചെയ്യേണ്ടത്'. 

ഉച്ചക്ക് ആക്രാന്തത്തോടെ ചോറ് വാരി വിഴുങ്ങുകയായിരുന്ന എന്റെ മസ്തിഷ്‌കത്തിലേക്ക് ചാട്ടുളി കണക്കെയാണ് ഫൈസലിക്കാന്റെ ആ വാക്കുകള്‍ തുളഞ്ഞു കയറിയത്.

ഇടി വെട്ടിയവനെ പാമ്പ് കടിച്ചല്ലോ ദൈവമേ എന്ന ചിന്ത കാരണം, വായ്ക്കുള്ളിലേയ്ക്ക് തിരുകി കയറ്റിയ ചോറുരുളയും, കൂടെ കുത്തിക്കയറ്റിയ മത്തിയുടെ തലയും, മസ്തിഷ്‌ക സ്തംഭനാവസ്ഥ മൂലം, ഏറെ നേരം ഫൈസലിക്കാനെത്തന്നെ തുറിച്ചു നോക്കിയിരുന്നു. 

പ്രവാസികളായ ഞങ്ങള്‍ റൂമില്‍ ഭക്ഷണം പാകം ചെയ്തു കഴിക്കാറാണ് പതിവ്. കാലാകാലങ്ങളായി പിന്തുടര്‍ന്ന് പോകുന്ന ഈ കലാപരിപാടിക്ക് 'മെസ്സ്' എന്നാണ് പേര്. 

സഹമുറിയനായി ഉണ്ണിഇക്ക ഉണ്ടായിരുന്നതു കാരണം ഏറെക്കാലമായി മെസ്സിന്റെ കാര്യമെല്ലാം പുള്ളിയാണ് കൈകാര്യം ചെയ്തിരുന്നത്. സമയാസമയത്ത് സ്വന്തം വീട്ടില്‍ എന്നപോലെ കൈകഴുകി ഭക്ഷണം കഴിക്കാന്‍ ചെന്നിരിക്കുകയാണ് പതിവ്. മാസാമാസം മെസ്സിന്റെ കാശു കൂട്ടി നോക്കുമ്പോള്‍ എന്റെ വിഹിതം കൊടുക്കുക എന്നൊരു ചടങ്ങ് മാത്രമേ, മെസ്സിന്റെ കാര്യത്തില്‍ ഞാന്‍ നിറവേറ്റിയിരുന്നുള്ളൂ..

പല വിധ ചിന്തകള്‍ അല്‍പ നേരം കൊണ്ട് എന്റെ മനസ്സിലൂടെ കടന്നുപോയി. 

'നീ കഴിക്കുന്നില്ലേ'. ഫൈസലിക്കാന്റെ ചോദ്യമാണ് എന്നെ വീണ്ടും സ്വബോധത്തിലേക്ക് തിരികെ കൊണ്ട് വന്നത്.

എളിമ കൊണ്ടും പ്രവൃത്തി കൊണ്ടും മഹാനായ ഉണ്ണിഇക്ക നാട്ടില്‍ പോയത് കാരണമാണ് ഇപ്പോള്‍ റൂമില്‍ ഇങ്ങനൊരു പ്രതിസന്ധി ഉടലെടുത്തത്. എല്ലാ പ്രവാസി റൂമുകളിലും ഉണ്ടാകും കാരണവരെപ്പോലെ ഒരാള്‍. അദ്ദേഹത്തിന്റെ വാക്കുകളാണ് എല്ലാ കാര്യങ്ങളിലും തീര്‍പ്പ് കല്‍പ്പിക്കുന്നത്. ഇന്നലെ വരെ അത് ഉണ്ണിഇക്ക ആയിരുന്നുവെങ്കില്‍ ഇന്ന് മുതല്‍ അത് ഫൈസലിക്കയാണ്.

കല്യാണം കഴിഞ്ഞു ആദ്യമായി വീട്ടിലേക്ക് വന്നു കയറിയ പുതുമണവാട്ടിയെപ്പോലെ വലതുകാല്‍ വച്ച് ഞാന്‍ അടുക്കളയിലേക്ക് പ്രവേശിച്ചു.

അദ്ദേഹത്തിന്റെ വാക്കുകള്‍ അനുസരിച്ചേ മതിയാകു.

ഉച്ചയൂണൊക്കെ കഴിഞ്ഞ് പതിവ് മയക്കത്തിലേക്ക് പോകുന്നതിനു മുന്നേയാണ് ഞാന്‍ ആ ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. ആരൊക്കെ എന്നൊക്കെ മെസ്സ് ഉണ്ടാക്കണമെന്നുള്ള കാര്യം, എല്ലാവരും വട്ടം കൂടിയിരുന്ന്, ഒരു പരാതിക്ക് ഇടവരാത്ത വണ്ണം, നറുക്കിട്ടെടുക്കുന്നു. അങ്ങനെ ബുധനാഴ്ച എന്ന ദിവസം എന്റെ തലയിലായി.

കാത്തുകാത്തിരുന്ന ആ സുദിനം എന്നെത്തേടിയെത്തി. കല്യാണം കഴിഞ്ഞു ആദ്യമായി വീട്ടിലേക്ക് വന്നു കയറിയ പുതുമണവാട്ടിയെപ്പോലെ വലതുകാല്‍ വച്ച് ഞാന്‍ അടുക്കളയിലേക്ക് പ്രവേശിച്ചു.

പല വിധത്തില്‍, വലുപ്പത്തില്‍,കാഴ്ച്ചയില്‍ മനോഹരമായതും അല്ലാത്തതുമായ പാത്രങ്ങള്‍ എന്നെത്തന്നെ തുറിച്ചു നോക്കി ഇരിക്കുന്നു. മേശ വലിപ്പ് തുറന്നപ്പോള്‍ അതില്‍ നിറയെ പണിയായുധങ്ങള്‍. കത്തി, കത്രിക, വെട്ടുകത്തി തുടങ്ങിയവ. ഒപ്പം പേരോ ഉപയോഗമോ പോലും അറിഞ്ഞു കൂടാത്ത കുറെ ഉപകരണങ്ങള്‍. ഈ അടുക്കളയില്‍ കത്രികയ്ക്കു എന്താണാവോ കാര്യം? സ്ഥാനം തെറ്റി എങ്ങാനും വന്നതാകുമോ?

നിസ്സംഗ ഭാവത്തില്‍, വളരെ വേഗത്തില്‍ അടുത്ത് കണ്ടവരെ ഒക്കെയും ഞാന്‍ പരിചയപ്പെട്ടു. കൂട്ടത്തില്‍ മൗനമായി ഒരു കൈ സഹായവും ആവശ്യപ്പെട്ടു. മനസ്സിലായിക്കാണുമോ ആവോ!

ഏതൊക്കെ പച്ചക്കറികള്‍ എങ്ങനൊക്കെ വേവിച്ചാല്‍ എന്തൊക്കെ ആയിത്തീരുമെന്നു തലേദിവസം രാത്രി തന്നെ അമ്മ എനിക്ക് ഒരു  സ്റ്റഡി ക്ലാസ് തന്നിരുന്നു. പിന്നൊട്ടും അമാന്തിച്ചില്ല. കയ്യില്‍ കിട്ടിയ പച്ചക്കറികള്‍ ഒക്കെയും വെട്ടിക്കൂട്ടി കുക്കറിലിട്ടു. ആവശ്യത്തിനാണോ, അനാവശ്യത്തിനാണോ എന്നറിയില്ല, മൂന്നു നാലു കപ്പ് വെള്ളം ഒഴിച്ചു .നിരത്തി വച്ചിരിക്കുന്ന ചെറിയ പ്ലാസ്റ്റിക് കുപ്പികള്‍ ഓരോന്നായി തുറന്ന്, മസാലപ്പൊടികള്‍ എല്ലാം ഓരോ സ്പൂണ് വീതം അതിലേക്കു തട്ടി.

ഏഴു പേര്‍ക്ക് ചോറില്‍ ഒഴിക്കാന്‍ ഇതു മതിയാകുമോ എന്ന സംശയം കാരണം രണ്ടു കപ്പ് വെള്ളം കൂടി ചേര്‍ത്തു.ഇനി കറി തികഞ്ഞില്ലാന്നു ആരും കുറ്റം പറയരുതല്ലോ. കുക്കര്‍ അടച്ചു വച്ച് തീയും കത്തിച്ചു.

മൂന്നു വിസിലുകള്‍ കേള്‍ക്കുമ്പോള്‍ അണയ്ക്കാം എന്ന് ആരോ പറഞ്ഞതായി ഒരോര്‍മ്മ. മത്തി വെട്ടുന്നതിനിടയില്‍ കേട്ടത് മൂന്നാണോ അതോ രണ്ടാണോ എന്നൊരു സംശയം. അങ്ങനെ വിടാന്‍ പറ്റില്ലല്ലോ. ഒന്നു മുതല്‍ മൂന്നു വരെ കുക്കറിനെ കൊണ്ട് വീണ്ടും വിസിലടിപ്പിച്ച ശേഷം ഞാന്‍ തീ കെടുത്തി. അടപ്പ് തുറന്ന ഞാന്‍ നയനാനന്ദകരമായ ആ കാഴ്ച കണ്ടു.

മസാല വെള്ളത്തില്‍ ഒഴുകി നടക്കുന്ന പച്ചക്കറി കഷ്ണങ്ങള്‍.

എന്റെ ആദ്യത്തെ പാചകം.ആദ്യത്തെ കുഞ്ഞ്. ഒട്ടും താമസിയാതെ തന്നെ ഞാന്‍ അവനു സാമ്പാര്‍ എന്ന് നാമകരണം നല്‍കി പേരിടല്‍ ചടങ്ങ് പൂര്‍ത്തിയാക്കി..

കഴിച്ചവര്‍ ആരും തന്നെ എന്റെ കുഞ്ഞിനെ സാമ്പാര്‍ എന്ന് വിളിക്കാന്‍ തയ്യാറാകാത്തത് എന്നെ നന്നേ വിഷമിപ്പിച്ചു. കൂടാതെ നന്നായി വറുത്തു കൊടുത്ത എന്റെ മത്തിക്കുട്ടന്മാരെയും അവര്‍ നിഷ്‌കരുണം വലിച്ചു പുറത്തേക്കെറിഞ്ഞു. ഇതിലും ഭേദം ജീവനുള്ള മത്തി ആയിരുന്നത്രെ.

ഇത്രയും 'രുചികരമായ'  ഭക്ഷണം മുന്‍പൊരിക്കലും കഴിച്ചിട്ടില്ലാത്തത് കാരണം അവര്‍ അടിയന്തരമായി മെസ്സ് കമ്മറ്റി കൂടി, പാചകം എന്ന കലയില്‍ നിന്നും എന്നെ ഒഴിവാക്കി.

ഉള്ളില്‍ ഒരായിരം ലഡ്ഡു ഒരുമിച്ചു പൊട്ടി. മെസ്സില്‍ പണിയെടുക്കേണ്ട. ഭക്ഷണവും കഴിക്കാം. എന്റെ ചിന്തകളെയെല്ലാം  അസ്ഥാനത്താക്കി ഫൈസല്‍ ഇക്കാന്റെ അടുത്ത പ്രഖ്യാപനം വന്നു. എന്താന്നല്ലേ, എല്ലാ ദിവസവും ബാക്കിയുള്ളവരെ മെസ്സില്‍ സഹായിക്കണമത്രേ. ഒരു മാസം കൂടെ നിന്ന് പഠിച്ച ശേഷം പാചകം ചെയ്താല്‍ മതിയെന്ന്!

ദേശാന്തരം ഇതുവരെ
കണിക്കൊന്നക്ക് പകരം ഡാഫോഡില്‍ പൂക്കള്‍; ഇത് ഞങ്ങളുടെ വിഷു!

അത്തറിന്റെ മണമുള്ള പുരാതന  ഹജ്ജ് പാത

ജസ്റ്റിന്‍ ബീബറിന്റെ നാട്ടിലെ ഷേക്‌സ്പിയര്‍ അരയന്നങ്ങള്‍

കാനഡയിലെ കാട്ടുതീയില്‍നിന്ന്  നാം പഠിക്കേണ്ട പാഠങ്ങള്‍

പ്രവാസികളുടെ കണ്ണുകള്‍ നിറയുന്ന ആ നേരം!

മുറിയില്‍ ഞാനുറങ്ങിക്കിടക്കുമ്പോള്‍ റോഡില്‍  അവര്‍ മരണത്തോടു മല്ലിടുകയായിരുന്നു

ഈ വീട്ടില്‍ 100 പേര്‍ താമസിച്ചിരുന്നു!

അമേരിക്കയിലെ നാരദന്‍!

ദുബായിലെവിടെയോ അയാള്‍ ഉണ്ടാവണം, ഒറ്റ യാത്രകൊണ്ട് എന്നെ കരയിച്ച ആ മനുഷ്യന്‍!

കോര്‍ണിഷിലെ ആ പാക്കിസ്താനിയുടെ  കണ്ണില്‍ അപ്പോഴെന്ത് ഭാവമായിരിക്കും?

രമേശന്‍ എന്തിനായിരുന്നു എല്ലാം ഉപേക്ഷിച്ച് ഹിജഡകള്‍ക്കൊപ്പം പോയത്?

ബാച്ചിലര്‍ റൂമിലെ അച്ചാര്‍ ചായ!

ദുബായിലൊരു കലന്തര്‍ ഹാജി!

ഒരൊറ്റ മഴയോര്‍മ്മ മതി; പ്രവാസിക്ക്  സ്വന്തം നാടുതൊടാന്‍!

ജിദ്ദയിലേക്കുള്ള കാറില്‍  ആ ബംഗാളിക്ക് സംഭവിച്ചത്

മരണമെത്തുന്ന നേരത്ത്...

ലോഹഗഡില്‍ പെരുമഴയത്ത് മൂന്ന് പെണ്ണുങ്ങള്‍!

വിപ്ലവകാരിയായി മാറിയ എനിക്ക് അര്‍ബാബ് നല്‍കിയ മറുപടി!

ദീഐന്‍: സൗദി മലമുകളിലെ അത്ഭുത ഗ്രാമം

ആ തള്ളായിരുന്നു ഞങ്ങളുടെ പ്രമോഷന്‍ ടെസ്റ്റ്!

അര്‍ദ്ധരാത്രി നാട്ടില്‍നിന്നൊരു കോള്‍!

മറിയം, എന്റെ വലിയ പൂമ്പാറ്റ!

മരിയയെ ചതിച്ചത് ഒരു മലയാളിയാണ്!

ആകാശത്തിനും  ഭൂമിയ്ക്കുമിടയിലെ  അരവയര്‍ ജീവിതം

അമേരിക്കയിലെ മഞ്ഞുകാലം

ഭയന്നുവിറച്ച് ഒരു സൗദി കാര്‍ യാത്ര!

ആ ഹെലികോപ്റ്റര്‍ വീട്ടിലെത്തുമ്പോള്‍ അവര്‍ ജീവിച്ചിരിപ്പുണ്ടാവുമോ?

റിയാദിലെ ആ മലയാളി ഞങ്ങളെ ചതിക്കുകയായിരുന്നു!

 ബത്ഹ: മരുഭൂമിയിലെ കോഴിക്കോട്ടങ്ങാടി​

ഖത്തര്‍ പൊലീസ് ഡാ!​

അമ്മദ്ക്ക കണ്ട കോര്‍ണിഷ്!

ബോനവിസ്ട: കാഴ്ചകളുടെ ഖനി!

Follow Us:
Download App:
  • android
  • ios