Asianet News MalayalamAsianet News Malayalam

മഴയുടെ മലപ്പുറം താളം!

  • ആ മഴ ഇനിയും തോര്‍ന്നിട്ടില്ല
  • മന്‍സൂര്‍ പെരിന്തല്‍മണ്ണ എഴുതുന്നു
Rain notes Mansoor perinthalmanna

ഉള്ളിലുണ്ടാവും, തോരാതെ ചില മഴകള്‍. മഴക്കാലങ്ങള്‍. മഴയോര്‍മ്മകള്‍. മഴയനുഭവങ്ങള്‍. അവ എഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ മഴ എന്നെഴുതാന്‍ മറക്കരുത്.

എത്ര വറുതിയുള്ള കാലമായിരുന്നെങ്കിലും കുട്ടിക്കാലത്തെ മഴയാണ് മഴ. നാട്ടിന്‍പുറത്തെ മഴക്കാലം.

മഴക്കാലം വരുന്നതേ കുട്ടികള്‍ക്ക് ഉത്സവ പ്രതീതിയായിരിക്കും. ഉപ്പാക്കും ഉമ്മാക്കും ആധിയും. സ്‌കൂള്‍ തുറക്കുന്ന സമയത്തെ ചിലവും, മഴ തുടങ്ങുമ്പോഴേക്കും വീട് ഓല മേയലും.

ഓല മേയുന്ന അന്ന് നല്ല രസമായിരിക്കും. ആകെ ജഗപൊഗ.. സാധനങ്ങള്‍ വലിച്ച് പുറത്തിടലും അകത്തിടലും. പിന്നെ ചക്കര വെള്ളം കലക്കും. അവിലും ശര്‍ക്കരയും തേങ്ങാപ്പൂളും പിന്നെ ചെറിയ ഉള്ളിയും എല്ലാം ചേര്‍ത്ത്. മലപ്പുറത്തുകാര്‍ക്ക് അത് ചക്കര വെള്ളമാണ്. ബാക്കി എല്ലായിടത്തും എന്താ പേര് എന്നറിയില്ല..

മഴ പെയ്ത് തോടും പാടവും എല്ലാം ഒന്നാകുമ്പോള്‍ എന്തൊരു രസമായിരുന്നു. നിറഞ്ഞൊഴുകുന്ന തോട്ടില്‍ കാറ്റത്ത് വീണ വാഴകള്‍ കെട്ടിവെച്ച് ചങ്ങാടം ഉണ്ടാക്കി തോടിന്റെ അങ്ങേ അറ്റത്ത് നിന്ന് താഴെ വരെ ആര്‍ത്ത് വിളിച്ച്.

തോട്ടിലൂടെ ഒലിച്ച് വരുന്ന തേങ്ങ, ചക്ക എന്നിവ പിടിച്ച് കരയ്ക്ക് ഇരുന്ന് തിന്നും. 

ഹവായ് ചെരുപ്പില്‍ നിന്ന് ചളിവെള്ളം യൂണിഫോമിലേക്ക് തെറിക്കാതെ അഭ്യാസിയെ പോലെ സ്‌കൂളിലേക്കുള്ള പോക്കും തിരിച്ചു വരവും..

എങ്ങനെ നോക്കിയാലും വീട്ടിലെത്തുമ്പോള്‍ ഡ്രസ്സ് മുഴുവന്‍ പുള്ളിയും കുത്തും ആയിരിക്കും. നല്ലതൊന്നുമല്ലെങ്കിലും ഉള്ള മണ്ടക്കുട എടുക്കാന്‍ മറന്ന ദിവസങ്ങളില്‍ മഴ മുഴുവന്‍ കൊണ്ട് വരുന്നേരം എവിടെയെങ്കിലും കയറി നിന്നുടെ എന്ന് ചോദിച്ച് ഉമ്മയുടെ വഴക്ക് പറച്ചിലും. ചേര്‍ത്ത് നിര്‍ത്തി തട്ടം കൊണ്ട് തല തോര്‍ത്തിത്തരലും.

അന്ന് സ്‌കൂള്‍ വിട്ട് വന്നാല്‍ ചായക്ക് കടിയായി ഉമ്മ ഉണ്ടാക്കി തന്നിരുന്ന അരി വറുത്ത് അതില്‍ കുറച്ച് തേങ്ങ ചിരവിയിട്ട് തന്നിരുന്നതിനേക്കാള്‍ സ്വാദുള്ള ഒരു സ്‌നാക്‌സ് ഇന്നോളം കഴിച്ചിട്ടില്ല..

മഴ കൊണ്ട് നനഞ്ഞ ഡ്രസ്സും പുസ്തങ്ങളുമെല്ലാം അടുപ്പിന്റെ മുകളില്‍ അട്ടത്ത് വെച്ച് ഉണക്കി എടുക്കലും.

തോടും പാടവും ഒക്കെ നിറഞ്ഞ് കഴിഞ്ഞാല്‍ കൊയ്ത്ത് കഴിഞ്ഞ് ഉണങ്ങിക്കിടക്കുന്ന പാടത്ത് വെള്ളം നിറയാന്‍ തുടങ്ങുമ്പോള്‍ ശരിക്കും ഉത്സവമാണ്.. വെള്ളം നിറഞ്ഞ് തോടും പാടവും ഒന്നാകുമ്പോള്‍ കുപ്പി പന്തമോ, പെട്രോമാക്‌സോ എടുത്ത് മൂര്‍ച്ചയില്ലാത്ത മടവാളോ അല്ലെങ്കില്‍ മീന്‍ വെട്ടാനായി മാത്രം ഉണ്ടാക്കിക്കുന്ന വാളുമായി രാത്രികളില്‍ ഏട്ടന്റെ കൂടെ ഏറ്റുമീന്‍ വേട്ട. പാടം നിറയെ ആളുകള്‍ ആയിരിക്കും. ഒച്ചയും ബഹളവും. ചീവിടിന്റെ താളത്തിലുള്ള കരച്ചിലും, തവളകളുടെ കൂട്ട കച്ചേരി. മീനുകളുടെ പിറകെ പായുന്ന  നീര്‍ക്കോലികള്‍.

മീനൊന്നും കാണാത്ത നേരത്ത് മുന്നില്‍ വരുന്ന നീര്‍ക്കോലികളെയും തവളകളെയും വെട്ടി വാശി തീര്‍ക്കും. ചിലപ്പോള്‍ നല്ല മഴയായിരിക്കും. മരം കോച്ചുന്ന  തണുപ്പത്ത്  തണുത്ത് വിറച്ച്.. 

എന്നാലും തെളിഞ്ഞവെള്ളത്തില്‍ പാഞ്ഞുനടക്കുന്ന മീനുകളെ കാണുമ്പോള്‍ തണുപ്പ് എല്ലാം പമ്പകടക്കും. അന്ന് സ്ഥിരമായി പോയിരുന്ന മാധവന്‍ മാഷിന്റെ കണ്ടത്തില്‍ ഒക്കെ ഇപ്പോള്‍ റബ്ബര്‍ ആയി.

പാടങ്ങളിലെല്ലാം ഇപ്പോള്‍ ഫ്‌ലാറ്റ് കൃഷിയിറക്കി.ശേഷിച്ചവയില്‍ റബ്ബറും.എന്നാലും ഇപ്പോള്‍ ശേഷിപ്പുകളായി ബാക്കിയുള്ള പാടത്തൊക്കെ ഏറ്റുമീന്‍ പിടുത്തം തകൃതിയായി നടക്കുന്നു.. രാത്രി പാടത്തേക്ക് നോക്കിയാല്‍ കാണാം മിന്നാമിന്നിക്കൂട്ടങ്ങളെ പോലെ ടോര്‍ച്ചിന്റെ വെളിച്ചം. ആളും ആരവങ്ങളും. വല്ലാത്തൊരു ആവേശം. 

മീന്‍ പിടിച്ച് വന്ന് രാത്രി തന്നെ കറി വെക്കും. ഉമ്മയെ വിളിച്ചാല്‍ വഴക്ക് കേള്‍ക്കും.. (അല്ലെങ്കിലും കുളിയും നിസ്‌കാരവും ഒക്കെ കഴിഞ്ഞാല്‍ പിന്നെ മീന്‍ നന്നാക്കാന്‍ അവരെ കിട്ടൂല.). ഉപ്പ എണീറ്റിട്ടുണ്ടാവും. മുറ്റത്തെ അലക്ക് കല്ലില്‍ വെച്ച് ഉരച്ച് ചെള്ക്ക കളഞ്ഞ് കറി വെച്ച് ബാക്കിയുള്ള ചോറും കൂട്ടി അടിക്കും. ചിലപ്പോള്‍ മസാല തിരുമ്പി വാഴയിലയില്‍ പൊതിഞ്ഞ് അടുപ്പിലിട്ട് ചുട്ടെടുക്കും. ഭയങ്കര സ്വാദാണ്..

രാവിലെ എണീറ്റ് മുഖം കഴുകുമ്പോള്‍ മൂക്കില്‍ നിന്ന് വരുന്നത് നിറയെ കരി ആയിരിക്കും. തലേന്ന് മീന്‍പിടിക്കുമ്പോള്‍ കയ്യിലുണ്ടായിരുന്ന കുപ്പി പന്തത്തില്‍ നിന്ന് വലിച്ച് കയറ്റിയത്.

ഇനിയും തോരാത്ത മഴകള്‍

സുനു പി സ്‌കറിയ: 

ധന്യ മോഹന്‍

ജില്‍ന ജന്നത്ത്.കെ.വി: 

ജാസ്മിന്‍ ജാഫര്‍: 

നിഷ മഞ്‌ജേഷ്: 

കന്നി എം: 

ജ്യോതി രാജീവ്: 

സ്മിത അജു: 

കെ.വി വിനോഷ്: 

ജാസ്‌ലിന്‍ ജെയ്‌സന്‍: 

സഫീറ മഠത്തിലകത്ത്: 

ഹാഷ്മി റഹ്മാന്‍: 

ഡോ. ഹസനത് സൈബിന്‍: 

ഷാദിയ ഷാദി: 

ശരത്ത് എം വി: 

രോഷ്‌ന ആര്‍ എസ്: 

നിച്ചൂസ് അരിഞ്ചിറ: 

ശരണ്യ മുകുന്ദന്‍: 

ഗീതാ സൂര്യന്‍​: 

റീന പി ടി: 

ഫസീല മൊയ്തു: 

മനു ശങ്കര്‍ പാതാമ്പുഴ: 

ഫാത്തിമ വഹീദ അഞ്ചിലത്ത് :  

ഉമൈമ ഉമ്മര്‍: 

ശംഷാദ് എം ടി കെ: 

സാനിയോ: 

നിജു ആന്‍ ഫിലിപ്പ് : 

മാഹിറ മജീദ്: 

ശംസീര്‍ ചാത്തോത്ത്: 

അനാമിക സജീവ്‌ : 

രാരിമ എസ്: 

ജയ ശ്രീരാഗം: 

രേഷ്മ മകേഷ് : 

ശിശിര :

പ്രശാന്ത് നായര്‍ തിക്കോടി: 

Follow Us:
Download App:
  • android
  • ios