ബിക്കാനീർ: രാജസ്ഥാനില്‍ കൂട്ടബലാത്സംഗം ചെയ്യപ്പെട്ടത് മലയാളി പെണ്‍കുട്ടി​. 23 പേർ കൂട്ടബലാത്സംഗം ചെയ്​തുവെന്നാണ് ഇന്നലെ ദില്ലിയില്‍ താമസമാക്കിയ ​ യുവതിയുടെ പരാതി. രാജസ്​ഥാൻ ബിക്കാനീറിലെ പ്രാന്തപ്രദേശത്ത്​ റോഡില്‍ നിന്നാണ് 28കാരിയായ യുവതിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചത്.

ബിക്കാനീറിലെ റിഡ്​മൽസർ പുരോഹിതനിൽ സ്വന്തം ഉടമസ്​ഥതയിലുള്ള സ്​ഥലം പരിശോധിക്കാൻ പോയപ്പോഴായിരുന്നു സംഭവം. മടങ്ങിവരാനായി ജയ്​പൂർ റോഡിലെ കാത്തുശ്യാം മന്ദിറിന്​ സമീപം ഉച്ചക്ക്​ ശേഷം രണ്ടരയോടെ ബസ്​ കാത്ത്​ നിൽക്കു​മ്പോള്‍ രണ്ട്​ പേർ എസ്​.യു.വി കാറിലെത്തി യുവതിയെ ബലം പ്രയോഗിച്ച്​ കയറ്റുകയായിരുന്നു.

മണിക്കൂറുകളോളം യുവതിയെയും കൊണ്ട്​ കാറിൽ കറങ്ങിയ സംഘം വാഹനത്തിൽ വെച്ചുതന്നെ പലതവണ പീഡിപ്പിച്ചു. ജയ്​നാരായൺ വ്യാസ്​ കോളനി പൊലീസ്​ സ്​റ്റേഷനിൽ യുവതി പരാതി നൽകിയിട്ടുണ്ട്​. രണ്ട്​ പേർ തന്നെ കാറിൽ വെച്ചും അവർ വിളിച്ചുവരുത്തിയ ആറ്​ പേർ പിന്നീടും പീഡിപ്പിച്ചതായും യുവതി പറയുന്നു. ഇവരെ പൽന വി​ല്ലേജിലെ ഗവ. വൈദ്യുതി സബ്​സ്​റ്റേഷനിൽ എത്തിക്കുകയും കൂടുതൽ പേർ പീഡിപ്പിക്കുകയും ചെയ്​തെന്നും പരാതിയിൽ പറയുന്നു.