പിറവം പള്ളി കേസിൽ ജൂലൈ മൂന്നിലെ വിധി ബാധകമെന്ന് സുപ്രീം കോടതി.

എറണാകുളം:പിറവം പള്ളി കേസിൽ ജൂലൈ മൂന്നിലെ വിധി ബാധകമെന്ന് സുപ്രീം കോടതി. 1934 ഭരണഘടനാ പ്രകാരം പള്ളി ഭരിക്കപ്പെടണം. മലങ്കര സഭയിലെ എല്ലാ പള്ളികൾക്കും ഇത് ബാധകമെന്നും ഉത്തരവിലുണ്ട്. ഓർത്തഡോക്സ് സഭ നൽകിയ ഹർജിയിലാണ് ഉത്തരവ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

യാക്കോബായ, ഓര്‍ത്തഡോക്സ് സഭാ തര്‍ക്കത്തില്‍ മലക്കര സഭയ്ക്ക് കീഴിലുള്ള പള്ളികളില്‍ 1934 ലെ ഭരണഘടന അനുസരിച്ച് ഭരിക്കണമെന്ന് 2017 ല്‍ ജൂലൈ മൂന്നിന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.