ഇന്ത്യൻ കമ്യൂണിസ്റ്റു പ്രസ്ഥാനങ്ങളുടെ നൂറു വർഷങ്ങൾ; ചരിത്ര സംഭവങ്ങൾ, സഖാക്കൾ ചിത്രങ്ങൾ കാണാം

Published : Oct 17, 2020, 02:35 PM ISTUpdated : Oct 17, 2020, 02:53 PM IST

ഇന്ന് ഒക്ടോബർ 17 2020. ഇന്ന് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിക്ക് നൂറുവയസ്സ് തികയുന്ന ദിവസമാണ്. ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലക്ക് ഈ പ്രസ്ഥാനം നടത്തിയ പ്രതിരോധത്തിന്റെ, പോരാട്ടങ്ങളുടെ, സമരങ്ങളുടെ, അതിനു നേരിടേണ്ടി വന്ന അതിക്രമങ്ങളുടെ, ചൂഷണങ്ങളുടെ, വേട്ടയാടലുകളുടെ ഒരു നൂറ്റാണ്ടു കാലത്തെ ചരിത്രം പിന്നിലുണ്ട്, ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ. 

PREV
116
ഇന്ത്യൻ കമ്യൂണിസ്റ്റു പ്രസ്ഥാനങ്ങളുടെ നൂറു വർഷങ്ങൾ; ചരിത്ര സംഭവങ്ങൾ, സഖാക്കൾ ചിത്രങ്ങൾ കാണാം

(എം എൻ റോയ് ലെനിനും മറ്റുള്ളവർക്കും ഒപ്പം)

രാഷ്ട്രീയ അതിജീവനത്തിന്റെ ഈ നാൾവഴികളിൽ നിരവധി അണികളും നേതാക്കളും രക്തസാക്ഷികളായ ചരിത്രവും ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്കുണ്ട്. ഇന്ത്യയിൽ നിന്ന് ബോൾഷെവിക് വിപ്ലവ നായകനായ ലെനിനെ തേടിച്ചെന്നവരാണ് ഇന്ത്യയിൽ ഒരു കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് തുടക്കമിടുന്നത്.

216

ബിടി രണദിവെ, ജി അധികാരി, പിസി ജോഷി എന്നിവർ 1945 ൽ ബോംബെയിലെ സിപിഐ ഹെഡ് ക്വാർട്ടേഴ്സിൽ 

1920 ഒക്ടോബർ 17 -ന് താഷ്‌ക്കന്റിൽ ചേർന്ന രൂപീകരണയോഗത്തിൽ മുഹമ്മദ് ഷെഫീക്കിനെ സെക്രട്ടറി ആയി തെരഞ്ഞെടുത്തു. എം എൻ റോയി ആയിരുന്നു അതിന്റെ മുഖ്യ സംഘാടകൻ. എവ്‌ലിൻ റോയ്, അബനി മുഖർജി, റോസാ ഫിറ്റിൻഗോവ്, മുഹമ്മദ് ആളോ, ആചാര്യ എന്നിവരും  സംബന്ധിച്ചിരുന്നു.  ഈ മീറ്റിങ്ങിലാണ് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി എത്രയും പെട്ടെന്ന് തന്നെ യാഥാർഥ്യമാക്കണം എന്ന നിർദേശം ആദ്യമായി മുന്നോട്ട് വന്നത്. 

316

(ഇടതു നിന്ന് വലത്തേക്ക്) മുസഫർ അഹമ്മദ്, ബങ്കിം മുഖർജി, പിസി ജോഷി, സോമനാഥ് ലാഹിരി, 1937 -ലെ കൽക്കട്ടയിൽ 

1921 -22 ൽ തന്നെ  എസ് എ ഡാങ്കെ മുംബൈയിലും, മുസഫർ അഹമ്മദ് കൽക്കട്ടയിലും, എം ശിങ്കാരവേലു ചെട്ടിയാർ മദിരാശിയിലും, ഗുലാം ഹുസ്സൈൻ ലാഹോറിലും കമ്യൂണിസ്റ്റ് മുന്നേറ്റങ്ങൾക്ക് നേതൃത്വം നല്കിപ്പോന്നിരുന്നു.  ഇവർക്കൊക്കെ ഗുരുഭൂതനായി മാനവേന്ദ്രനാഥ് റോയ് എന്ന എംഎൻ റോയും ഇന്ത്യയിലും വിദേശത്തുമായി സജീവമായിരുന്നു. 1925 ഡിസംബർ 25 മുതൽ 28 വരെ കാൺപൂരിൽ യോഗം ചേർന്ന ഈ പ്രവർത്തകർ, ബോംബെ കേന്ദ്രമാക്കി ഒരു ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി ഔപചാരികമായിത്തന്നെ തുടങ്ങേണ്ടതുണ്ട് എന്ന തീരുമാനത്തിൽ എത്തിച്ചേരുന്നു. 

416

എം എൻ റോയ് സോവിയറ്റ് സഖാക്കളോടൊപ്പം 

ബ്രിട്ടീഷ് മുക്തമായ ഇന്ത്യയിൽ തൊഴിലാളികൾക്കും കൃഷിക്കാർക്കും സ്വന്തം വിധി നിർണയിക്കാൻ സ്വാതന്ത്ര്യം നൽകുന്നൊരു സമത്വ സുന്ദര സമൂഹം ആയിരുന്നു അന്നത്തെ കമ്യൂണിസ്റ്റുകാരുടെ സ്വപ്നം. അങ്ങനെ ഒരു ലക്‌ഷ്യം സാധ്യമാണ് എന്നതിന് തെളിവായി ഇന്ത്യൻ നേതാക്കൾക്ക് സമത്വസുന്ദര റഷ്യയിലെയും മധുര മനോജ്ഞ റഷ്യയിലെയും അനുഭവങ്ങൾ തന്നെ ധാരാളമായിരുന്നു.  

516

പിന്നീടങ്ങോട്ടുള്ള ചരിത്രത്തിലെ ഒരു പ്രധാന സംഭവം 1929- 33 കാലത്ത് നടന്ന മീററ്റ് ഗൂഢാലോചനക്കേസാണ്. മാർക്സിസ്റ്റ് മുന്നേറ്റത്തെ അടിച്ചമർത്താൻ വേണ്ടി ബ്രിട്ടീഷുകാർ ചുമത്തിയ ആ കേസ് തന്നെ പക്ഷെ കമ്യൂണിസ്റ്റുകാർക്ക് സ്വന്തം ആശയങ്ങൾ, മാർക്സിസത്തിലൂന്നിയ ഒരു പ്രത്യയശാസ്ത്രം മുന്നോട്ടു വെക്കാനുള്ള അവസരം നൽകി ഡാങ്കെ, മുസഫർ അഹമ്മദ്, ഷൗക്കത്ത് ഉസ്മാനി, ഘാട്ടെ, ജോഗ്ലെക്കർ, നിംകർ, സ്പാറ്റ്, പി.സി.ജോഷി എന്നിങ്ങനെ പല കമ്യൂണിസ്റ്റ് നേതാക്കളും അന്ന് ഈ കേസിൽ പ്രതികളായി ശിക്ഷിക്കപ്പെട്ടു.
 
616

1946 -ൽ സഖാവ് ഗോദാവരി പരുലേക്കർ താനെയിൽ കർഷക സഖാക്കളോടൊപ്പം 

1936 -ൽ ഓൾ ഇന്ത്യ കിസാൻ സഭ (AIKS),ഓൾ ഇന്ത്യ സ്റ്റുഡന്റസ് ഫെഡറേഷൻ (AISF) പ്രോഗ്രസീവ് റൈറ്റേഴ്‌സ് അസോസിയേഷൻ തുടങ്ങി നിരവധി കമ്യൂണിസ്റ്റ് പോഷക സംഘടനകൾ രൂപീകരിക്കപ്പെട്ടു. 1943 -ൽ ഇന്ത്യൻ പീപ്പിൾസ് തീയേറ്റർ അസോസിയേഷൻ (IPTA) യുടെ ജനനം ഉണ്ടാകുന്നു. 1939 ആകുമ്പോഴേക്കും, ഓൾ ഇന്ത്യ കിസാൻ സഭ (AIKS)യുടെ അംഗബലം ആറുലക്ഷം കവിയുന്നു.

716

1939 -ൽ രണ്ടാം ലോകമഹായുദ്ധം നടന്നപ്പോൾ ബ്രിട്ടീഷ് ഗവണ്മെന്റ് ഇന്ത്യയെയും നിർബന്ധിച്ച് അതിൽ പങ്കെടുപ്പിക്കുന്നു. ഇതിനെതിരെ 1941 -ൽ സമരങ്ങൾ നടത്തിയ സിപിഐയുടെ നേതാക്കൾ ഒന്നടങ്കം തുറുങ്കിൽ അടക്കപ്പെടുന്നു. 

816

1934 -ൽ കമ്യൂണിസ്റ്റ് പാർട്ടിക്കുമേൽ ചുമത്തിയ നിരോധനം 1942 -ൽ പിൻവലിക്കപ്പെടുന്നു. 1943-1944 കാലത്ത് ബംഗാളിൽ കടുത്ത ക്ഷാമമുണ്ടായി മുപ്പതു ലക്ഷത്തോളം പേർ പട്ടിണികിടന്നു മരിക്കുന്നു. 

916

1946 -ൽ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ കമ്പിത്തപാൽ റെയിൽവേ തൊഴിലാളികളുടെ സമരം പൊട്ടിപ്പുറപ്പെടുന്നു. 1946 -ൽ റോയൽ ഇന്ത്യൻ നേവിയിൽ നടന്ന കലാപത്തിലും ചെങ്കൊടിയുടെ സാന്നിധ്യമുണ്ടായി. 

1016

തെലങ്കാന മൂവ്മെന്റ് കാലത്ത് മല്ലു സ്വരാജ്യം വനിതാ സഖാക്കളോടൊപ്പം 
 
1946 മുതൽ 1951 വരെ ആന്ധ്രയിലെ തെലങ്കാനയിൽ നടന്ന തെലങ്കാന കലാപം കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ചരിത്രത്തിലെ മറ്റൊരു സുപ്രധാന സംഭവമാണ്. അമിത നികുതിക്കും, അടിമപ്പണിക്കും എതിരെ തുടങ്ങിയ ഈ സമരം പട്ടയത്തിനു വേണ്ടിക്കൂടി ശബ്ദമുയർത്തി. ആദ്യഘട്ടത്തിൽ കൃഷിഭൂമിയും അധികാരവുമെല്ലാം സമരക്കാർക്ക് കിട്ടിയെങ്കിലും പിന്നീട് നൈസാം പട്ടാളത്തെ ഉപയോഗിച്ച് സമരത്തെ അടിച്ചമർത്തി. രക്തരൂക്ഷിതമായ ആ കലാപത്തിൽ നാലായിരത്തോളം കമ്യൂണിസ്റ്റുകാർ കൊല്ലപ്പെട്ടു. പതിനായിരത്തിൽ അധികം പേരെ തുറുങ്കിൽ അടച്ചു. അതുപോലെ 1946 മുതൽ 1950 വരെ നടന്ന തിഭാഗ മൂവ്മെന്റ് ഇന്ത്യൻ ഇടതുപക്ഷ കർഷക പ്രസ്ഥാനങ്ങളുടെ ചരിത്രത്തിലെ ഒരു പ്രധാന സമരമായിരുന്നു. അന്നുവരെ പാതി മാത്രം ഉണ്ടായിരുന്ന പാട്ടക്കാരുടെ പങ്ക്, അതോടെ മൂന്നിൽ രണ്ടായി ഉയർത്തപ്പെട്ടു. 

1116

1946 -ൽ തന്നെയാണ് കേരളത്തിലെ ജന്മിവിരുദ്ധ കലാപമായ പുന്നപ്ര വയലാർ സമരം നടക്കുന്നത്.  ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ - ചേർത്തല താലൂക്കുകളുടെ വിവിധഭാഗങ്ങളിൽ ജന്മിമാർക്ക് എതിരേ കുടിയാന്മാരായ കർഷകരും കർഷകത്തൊഴിലാളികളും മുതലാളിമാരിൽ നിന്നും ചൂഷണം നേരിട്ട കയർ തൊഴിലാളികളും‍ മത്സ്യത്തൊഴിലാളികളും നടത്തിയ സമരങ്ങളായിരുന്നു പുന്നപ്ര-വയലാർ സമരങ്ങൾ. സർ സിപിയുടെ സായുധ പൊലീസിനെ വടികളും വാരിക്കുന്തങ്ങളും കൊണ്ട് എതിർത്ത കർഷകരിൽ നൂറ്റിതൊണ്ണൂറ് പേർ വെടിപെയ്പിൽ മരിച്ചതായി ഔദ്യോഗിക കണക്കുകളും, യഥാർത്ഥ മരണസംഖ്യ ആയിരത്തിനുമുകളിലെന്ന് അനൗദ്യോഗിക കണക്കുകളും പറയുന്നു.
 
1216

ചാരു മജുംദാർ, കനു സന്യാലും 

1967 -ൽ ചാരു മജുംദാർ, കനു സന്യാൽ എന്നിവരുടെ  നേതൃത്വത്തിൽ  ബംഗാളിലെ നക്സൽ ബാരി എന്ന ഗ്രാമത്തിൽ ഒരു സായുധ കർഷക മുന്നേറ്റം നടക്കുന്നു. അതിൽ നിന്ന് 1969 -ൽ സിപിഐ എം എൽ എന്ന മാർക്സിസ്റ്റ് ലെനിനിസ്റ്റ് തീവ്രപക്ഷം പിറക്കുന്നു. നിരവധി സായുധ അതിക്രമങ്ങൾക്കും ബംഗാൾ ഇക്കാലത്ത് സാക്ഷ്യം വഹിക്കുന്നുണ്ട്. 

1316

1977 -ൽ ജ്യോതി ബസു മുഖ്യമന്ത്രിയായി ബംഗാളിൽ ആദ്യ ഇടതുപക്ഷ മന്ത്രിസഭ. 2011 വരെ ഇത് തുടർന്നു. ഈ കാലത്തിനിടെയാണ് ബംഗാളിൽ 1979 -ൽ നൂറോളം പേർ കൊല്ലപ്പെട്ട മരിച്ഝാംപി വെടിവെപ്പും, അതിനു ശേഷം 2007 മാർച്ച് 14 -ന് പതിനാലു പേർ കൊല്ലപ്പെട്ട നന്ദിഗ്രാം വെടിവെപ്പും ഒക്കെ ഉണ്ടാകുന്നത്. 2011 -ൽ തൃണമൂൽ കോൺഗ്രസിന് മുന്നിൽ പരാജയം നനഞ്ഞ സിപിഐഎം പിന്നീട് ഇന്നുവരെ ഭരണത്തിലേറുകയുണ്ടായില്ല. 
 
1416

1978 -ൽ നൃപൻ ചക്രവർത്തിയുടെ നേതൃത്വത്തിൽ സിപിഎം മന്ത്രിസഭ നിലവിൽ വരുന്നു.  1978 മുതൽ 1988 വരെയും, പിന്നീട് 1993  മുതൽ 2018 വരെയും ത്രിപുരയിൽ സിപിഎം ഭരണമാണ്. ഇപ്പോൾ ത്രിപുര ബിജെപിയുടെ ഭരണത്തിന് കീഴിലാണ്. 

1516

കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രി സഭ 1957 ഏപ്രിൽ 5 -ന് ഇഎംഎസ് നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായി നിലവിൽ വരുന്നു. സത്യപ്രതിജ്ഞ കഴിഞ്ഞ്‌ ഒരാഴ്‌ച തികയുന്നതിന്‌ മുമ്പുതന്നെ ചരിത്രപ്രധാനമായ ഒരു ഓർഡിനൻസ്‌ പുറത്തിറങ്ങുന്നു.പാട്ടഭൂമികളിൽ നിന്നും കുടിയിരുപ്പുകളിൽ നിന്നും കുടികിടപ്പുകളിൽ നിന്നും ഒരു കാരണവശാലും ഒരാളെയും ഇറക്കിവിടരുതെന്ന്‌ നിർദ്ദേശിക്കുന്ന ഒരു അടിയന്തിര നിയമമായിരുന്നു അത്‌. കമ്യൂണിസ്റ്റ്‌ ഗവൺമെന്റ്‌ തയ്യാറാക്കിക്കൊണ്ടിരുന്ന ഭൂപരിഷ്‌കരണ നിയമത്തിന്റ മുന്നോടിയായിരുന്നു അത്‌. ഭരണഘടനാ വ്യവസ്ഥക്കനുസരിച്ച്‌ ഈ ഓർഡിനൻസ്‌ നിയമസഭയുടെ അടുത്ത സമ്മേളനത്തിൽ ഒരു ബില്ലായി അവതരിപ്പിക്കുകയും, പാസ്സാക്കിയെടുക്കുകയും ചെയ്‌തു. അതോടെ കൃഷിഭൂമി കർഷകന് സ്വന്തമെന്നാകുന്നു. 1959 -ൽ ഇഎംഎസ് മന്ത്രിസഭ ഇന്ത്യയിൽ ആദ്യമായി മന്ത്രിസഭ പിരിച്ചുവിടപ്പെട്ട്  രാഷ്‌ട്രപതി ഭരണത്തിന് കീഴിൽ പോകുന്ന സംസ്ഥാനമാകുന്നു കേരളം. 

1616

1964 -ൽ സംസ്ഥാനത്തെ കമ്യൂണിസ്റ്റ് പാർട്ടി പിളർന്ന്,സിപിഐ സിപിഎം എന്നിങ്ങനെ രണ്ടാകുന്നു. സിപിഐ കോൺഗ്രസിനോട് ചേർന്നുപോലും മന്ത്രിസഭകളിൽ പങ്കുചേരുന്നു. 1967-69 വീണ്ടും ഇഎംഎസ് മന്ത്രിസഭ ഭരിക്കുന്നു. എൺപതിൽ ഒരു വർഷത്തേക്ക് നായനാർ ഭരിക്കുന്നു. 1969 നും 77 നുമിടക്ക് അച്യുതമേനോന്റെ സിപിഐ മന്ത്രിസഭ ഏഴുകൊല്ലത്തിലധികം കേരളം ഭരിക്കുന്നു. പിന്നീട് പികെ വാസുദേവൻ നായർ ഏകദേശം ഒരു വർഷത്തോളം ഭരിക്കുന്നു. 1987 നും 2001 നുമിടക്ക് രണ്ടു വട്ടമായി ഏകദേശം 9 വർഷത്തോളം വീണ്ടും നായനാർ ഭരിക്കുന്നുണ്ട് കേരളത്തിൽ. 2006 മുതൽ 2011 വരെയുള്ള അഞ്ചുവർഷം വി എസ് അച്യുതാനന്ദൻ ഭരിക്കുന്നു. ഏറ്റവും ഒടുവിൽ 2016 -ൽ നടന്ന തെരഞ്ഞെടുപ്പിൽ ജയിച്ച, പിണറായി വിജയന്റെ മന്ത്രിസഭ തന്നെയാണ് ഇപ്പോഴും കേരളത്തിന്റെ ഭരണസിരാകേന്ദ്രങ്ങളെ നിയന്ത്രിക്കുന്നത്.

click me!

Recommended Stories