Published : Jun 23, 2026, 06:02 AM ISTUpdated : Jun 23, 2026, 09:35 PM IST

അതൃപ്തിയിൽ യുഡിഎഫ്-കോണ്‍ഗ്രസ് നേതാക്കൾ; മുഖ്യമന്ത്രി കടുത്ത പ്രതിരോധത്തില്‍, ആരെയും അറിയിക്കാതെ വീര്യം കുറഞ്ഞ മദ്യത്തിന്‍റെ ഫയൽ നീക്കം

Summary

ഡി എച്ച് എസ് ഡോക്ടർ കെ ജെ റീനയുടെ സ്ഥലംമാറ്റം തടഞ്ഞ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിനെതിരായ സർക്കാർ അപ്പീലിൽ ഹൈക്കോടതി ഇന്ന് നിർണായക വിധി പറയും. റീനയെ എറണാകുളം റിജിയണൽ പബ്ലിക് ഹെൽത്ത് ലാബ് ഡയറക്ടർ സ്ഥാനത്തേക്ക് മാറ്റിയ നടപടി അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സ്റ്റേ ചെയ്തിരുന്നു. കെ ജെ റീനയുടെ ഡെപ്യൂട്ടേഷൻ കാലാവധി 2026 ഫെബ്രുവരിയിൽ തന്നെ അവസാനിച്ചതാനെന്നും കാലാവധി നീട്ടി നൽകിയിട്ടില്ലെന്നും സർക്കാർ അപ്പീലിൽ വാദിച്ചു. റീനയുടെ സ്ഥലം മാറ്റ ഉത്തരവ് സ്റ്റേ ചെയ്ത ട്രൈബ്യൂണൽ ഉത്തരവിനെതിരായ അപ്പീൽ സർക്കാരിനെയും ആരോഗ്യ വകുപ്പിനെയും മന്ത്രിയേയും സംബന്ധിച്ച് നിർണായകമാണ്.

vd satheesan-liquor tax cut row puts vd satheesan government under pressure

09:35 PM (IST) Jun 23

അതൃപ്തിയിൽ യുഡിഎഫ്-കോണ്‍ഗ്രസ് നേതാക്കൾ; മുഖ്യമന്ത്രി കടുത്ത പ്രതിരോധത്തില്‍, ആരെയും അറിയിക്കാതെ വീര്യം കുറഞ്ഞ മദ്യത്തിന്‍റെ ഫയൽ നീക്കം

വീര്യം കുറഞ്ഞ മദ്യത്തിന്‍റെ നികുതി കുറയ്ക്കാനുള്ള യുഡിഎഫ് സർക്കാർ തീരുമാനത്തിന് മുമ്പേ മദ്യനിർമാതക്കൾക്ക് വേണ്ടി മുഖ്യമന്ത്രി വി.ഡി സതീശൻ ഫയൽനീക്കം നടത്തിയത് അതിവേഗമാണെന്നതിന്‍റെ തെളിവുകൾ പുറത്ത്

Read Full Story

08:54 PM (IST) Jun 23

പോലീസ് ജീപ്പ് ഇടിച്ച് ചികിത്സയിലായിരുന്ന 16 കാരന് ജീവൻ നഷ്ടമായി, ആശുപത്രിയിൽ കിടന്നത് ഒരാഴ്ചയോളം

ആളൂരില്‍ പോലീസ് ജീപ്പിടിച്ച് ഇലക്ട്രിക് സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ ചികിത്സയിലായിരുന്ന ഒരു വിദ്യാര്‍ത്ഥി മരിച്ചു

Read Full Story

08:38 PM (IST) Jun 23

കാട്ടാക്കടയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

ഇടിയുടെ ആഘാതത്തിൽ യുവാക്കൾ രണ്ടുപേരും ബസ്സിനടിയിലേക്ക് തെറിച്ചുവീണു. ഇരുവരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Full Story

08:22 PM (IST) Jun 23

ആദ്യം നായയില്‍ പരീക്ഷിച്ചു, വിജയകരം എന്ന് മനസിലായപ്പോൾ മനുഷ്യരിൽ പരീക്ഷിച്ചു; തീർത്തത് 8 പേരെ, സൈക്കോ കില്ലർ പിടിയിൽ

ഛത്തീസ്‌ഗഢിലെ ബലോഡബസാർ ജില്ലയിൽ നാല് മാസത്തിനിടെ എട്ട് പേരെ വിഷം നൽകി കൊലപ്പെടുത്തിയ കടയുടമയെ പോലീസ് അറസ്റ്റ് ചെയ്തു

Read Full Story

08:21 PM (IST) Jun 23

പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു, ഒപ്പമുണ്ടായിരുന്നയാൾ ​ഗുരുതരാവസ്ഥയിൽ, ജുവിന്റെ അവയവങ്ങൾ ദാനം ചെയ്യും

ജുവിൻ രാജുവിന്റെ അവയവങ്ങൾ ദാനം ചെയ്യുന്നുണ്ട്. നാളെയായിരിക്കും സംസ്കാര ചടങ്ങുകൾ. ഒരാഴ്ചയിലേറെ തീവ്രപരിചരണ വിഭാ​ഗത്തിൽ ചികിത്സയിൽ കഴിഞ്ഞതിന് ശേഷമാണ് മരണം സംഭവിച്ചത്.

Read Full Story

06:51 PM (IST) Jun 23

നവീൻ ബാബുവിന്റെ മകൾ നിരഞ്ജനക്ക് ഭക്ഷ്യസുരക്ഷാ ഓഫീസറായി നിയമനം; ഉത്തരവിറക്കി റവന്യൂ വകുപ്പ്

സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരമാണ് നിയമനം. വൈകിട്ടാണ് ഉത്തരവ് ഇറങ്ങിയത്.

Read Full Story

06:38 PM (IST) Jun 23

നേരത്തെ പൊതുതെരഞ്ഞെടുപ്പ്? ജനപ്രീതി കുറയുമെന്ന ആശങ്കയിൽ കാലാവധി തീരും മുമ്പ് വോട്ടെടുപ്പിന് ഒരുങ്ങി ജോർജിയ മെലോനി; റിപ്പോർട്ട്

ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി രാജ്യത്ത് നിശ്ചയിച്ചിട്ടുള്ളതിലും നേരത്തെ പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി റിപ്പോർട്ട്

Read Full Story

06:20 PM (IST) Jun 23

മുഹറം പൊതു അവധിയിൽ മാറ്റം, വ്യാഴാഴ്ച പ്രവർത്തിദിനമായിരിക്കുമെന്ന് അറിയിപ്പ്, അവധി വെള്ളിയാഴ്ചയിലേക്ക് മാറ്റി

മുഹറം പൊതു അവധിയിൽ മാറ്റം. വ്യാഴാഴ്ച പ്രവർത്തിദിനമായിരിക്കുമെന്ന് അറിയിപ്പ്. അവധി വെള്ളിയാഴ്ചയിലേക്ക് മാറ്റി

Read Full Story

05:41 PM (IST) Jun 23

ജയ്പൂരില്‍ കൊട്ടാരവും അതിഥികൾക്കായി രണ്ട് ചാർട്ടേഡ് വിമാനങ്ങളും വരെ ഒരുക്കി, പക്ഷേ വിധി മറ്റൊന്നായിരുന്നു; യുവാവിനെ പ്രതിശ്രുത വധു കൊന്നു

മഹാരാഷ്ട്രയിലെ കോട്ടയിൽ ട്രെക്കിംഗിനിടെ താഴ്ചയിലേക്ക് വീണ് യുവാവ് മരിച്ച സംഭവം ആസൂത്രിതമായ കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തി

Read Full Story

05:24 PM (IST) Jun 23

ആദിദേവത വിഗ്രഹത്തിൽ ചാർത്തിയിരുന്നത് ഏകദേശം 13 ഗ്രാം തൂക്കമുള്ള സ്വർണ്ണ ലോക്കറ്റോടു കൂടിയ മാല; കൈക്കലാക്കിയ പ്രതികൾ പിടിയിൽ

കൊല്ലം പുതിയകാവ് ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തിയിരുന്ന സ്വർണമാല അപഹരിച്ച സ്ത്രീ അടക്കം രണ്ടുപേർ പിടിയിൽ

Read Full Story

05:06 PM (IST) Jun 23

കൊച്ചിയിൽ സ്പെയർ പാർട്സ് കട കത്തിച്ച കേസ്; പൊലീസ് അന്വേഷിച്ചു കൊണ്ടിരുന്ന 15കാരനെ മരിച്ച നിലയിൽ കണ്ടെത്തി

മൃതദേഹത്തില്‍ ഇന്‍ക്വസ്റ്റ് നടപടി തുടങ്ങി. പൊലീസ് അന്വേഷണം തുടങ്ങിയ അന്ന് മുതൽ 15കാരനെ കാണാതായിരുന്നു

Read Full Story

04:52 PM (IST) Jun 23

നിരീശ്വരവാദിയോ? വിശ്വാസിയോ? വ്യക്തത വരുത്തി സി ജോസഫ് വിജയ്; 'പെരിയാറിന്‍റെ നിരീശ്വരവാദം ഞങ്ങൾക്കില്ല'

പെരിയാർ ഇ.വി. രാമസാമിയുടെ സാമൂഹിക ആശയങ്ങളെ തന്‍റെ പാർട്ടി നെഞ്ചേറ്റുന്നുണ്ടെങ്കിലും, അദ്ദേഹത്തിന്‍റെ നിരീശ്വരവാദത്തോടും മതവിശ്വാസങ്ങൾ നിരസിക്കുന്നതിനോടും യോജിക്കുന്നില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നിയമസഭയിൽ വ്യക്തമാക്കി

Read Full Story

04:26 PM (IST) Jun 23

ഡിഎച്ച്എസ് സ്ഥലംമാറ്റം - സർക്കാരിന് ആശ്വാസം, ഡോ. റീനയുടെ സ്ഥലംമാറ്റം ശരിവെച്ചു, ഡോ. മീനാക്ഷിക്ക് തുടരാം

ഡോ.റീനയെ സ്ഥലം മാറ്റിയ സർക്കാർ നടപടി ഹൈക്കോടതി ശരിവച്ചു. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.

Read Full Story

04:04 PM (IST) Jun 23

കുഴിച്ചപ്പോൾ ദാ കിടക്കുന്നു നല്ല ഒന്നാന്തരം വജ്രം, ഇത് കലക്കി! ആകെ കിട്ടിയത് അഞ്ച് വജ്രക്കല്ലുകൾ; സംഭവം ഛത്തീസ്‌ഗഢിൽ

ഛത്തീസ്‌ഗഢിലെ മഹാസമുണ്ഡ് ജില്ലയിൽ പുതിയ ധാതുസമ്പത്ത് കണ്ടെത്തുന്നതിനായുള്ള വജ്ര പര്യവേക്ഷണത്തിനിടെ അഞ്ച് വജ്രങ്ങൾ കണ്ടെത്തി

Read Full Story

04:01 PM (IST) Jun 23

എം എസ് സി എൽസ കപ്പൽ അപകടം - ചോർന്ന കണ്ടെയ്നറുകൾ സുരക്ഷിതമാണോ? പരിസ്ഥിതി പ്രശ്നത്തിൽ ആശങ്ക ആവർത്തിച്ച് കോടതി

എം എസ് സി എൽസ കപ്പൽ അപകടം ഉണ്ടാക്കുന്ന പരിസ്ഥിതി പ്രശ്നത്തിൽ ആശങ്ക ആവർത്തിച്ച് കോടതി. രണ്ട് കണ്ടെയ്നറുകൾ ചോർന്നതായി കണ്ടെത്തിയിട്ടുണ്ടെങ്കിൽ അത് സുരക്ഷിതമാണോ എന്ന് കൂടി ബന്ധപ്പെട്ട് ഏജൻസികൾ വ്യക്തത വരുത്തണമെന്ന് കോടതി നിർദേശിച്ചു.

Read Full Story

03:36 PM (IST) Jun 23

വിവാഹ ആഘോഷത്തിനെത്തി, കടൽ കാണാൻ വിഴിഞ്ഞത്തേക്കും, കടലിൽ വീണ ഹോമിയോ ഡോക്ടർക്കായി രണ്ടാം ദിനവും തിരച്ചിൽ തുടരുന്നു

കൂട്ടുകാർക്കൊപ്പം വിഴിഞ്ഞം കാണാനെത്തി കടലിൽ വീണ് കാണാതായ വയനാട് സ്വദേശിയായ ഹോമിയോ ഡോക്‌ടർക്കായി തിരച്ചിൽ രണ്ടാം ദിനവും തുടരുന്നു

Read Full Story

02:37 PM (IST) Jun 23

പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തി; പ്രതി പിടിയിൽ‌, ഞെട്ടിപ്പിക്കുന്ന ക്രൂരത ദില്ലിയിൽ

ദില്ലിയിലെ മെഹ്‌റോളിയിലുള്ള വനപ്രദേശത്ത് നിന്നാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.

Read Full Story

01:24 PM (IST) Jun 23

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് - മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ മൂന്ന് പ്രതികളുടെ ജാമ്യം തള്ളി. ജീവൻ, നന്ദു, ഷൈജു എന്നീ പ്രതികളുടെ ജാമ്യ അപേക്ഷയാണ് തള്ളിയത്.

Read Full Story

01:19 PM (IST) Jun 23

'ഞങ്ങളിതെങ്ങനെ ഓടിക്കാനാണ്?' പ്രിയദർശിനി സൗജന്യ യാത്രയോടെ സ്വകാര്യ ബസുകൾ നഷ്ടത്തിൽ, കാസർകോട് 10 ബസുകൾ ജിഫോം നൽകി

മൊത്തം 480 ബസുകളാണുളളത്. അതിൽ 10 ബസുകൾ ജിഫോം നൽകി കഴിഞ്ഞു. 70 ശതമാനം ബസുകളും ഇത്തരത്തിൽ നിർത്തിവെക്കുമെന്നാണ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ പറയുന്നത്.

Read Full Story

01:14 PM (IST) Jun 23

അലിഗഞ്ച് തീപിടിത്തത്തിന് കാരണം ഗുരുതര വീഴ്ചകളെന്ന് കണ്ടത്തൽ;`2016ൽ പൊളിക്കാൻ ഉത്തരവിട്ട കെട്ടിടം നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചു'

അലിഗഞ്ച് തീപിടിത്തത്തിന് കാരണം ഗുരുതര വീഴ്ചകളെന്ന് കണ്ടത്തൽ. 2016ൽ പൊളിക്കാൻ ഉത്തരവിട്ട കെട്ടിടം നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുകയായിരുന്നു.

Read Full Story

12:53 PM (IST) Jun 23

കാഫിർ സ്ക്രീൻ ഷോട്ട് കേസ്; ജിതിൻ ഭാസ്കറിന്റെ ജാമ്യാപേക്ഷ തള്ളി വടകര മജിസ്ട്രേറ്റ് കോടതി

പ്രതിക്ക് ജാമ്യം നൽകിയാൽ തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും പ്രതിയിൽ നിന്നും കൂടുതൽ വിവരങ്ങൾ ഇനിയും ലഭിക്കാനുണ്ടെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം.

Read Full Story

12:05 PM (IST) Jun 23

'വെള്ളാപ്പള്ളി ആകെ പരിഭ്രാന്തിയിൽ', മഹേശന്റെ മരണത്തിലെ പുനരന്വേഷണ ആവശ്യം ശക്തമാക്കി സുധീരൻ; മദ്യത്തിലും കരിമണലിലും സർക്കാരിന് വിമർശനം

കെ കെ മഹേശന്റെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ടത് വെള്ളാപ്പള്ളി നടേശനെ പരിഭ്രാന്തനാക്കിയെന്നും, സത്യം പുറത്തുകൊണ്ടുവരാൻ പുതിയ അന്വേഷണസംഘം വേണമെന്നും വിഎം സുധീരൻ ആവശ്യപ്പെട്ടു. മദ്യനയത്തിലും കരിമണൽ ഖനന വിഷയത്തിലും സർക്കാരിന് വിമർശനം

Read Full Story

11:43 AM (IST) Jun 23

'ഡെന്മാർക്കിൽ എന്തോ ചീഞ്ഞു നാറുന്നു', വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവിന് പിന്നിൽ അഴിമതിയുടെ മണമുണ്ടെന്നും ബാലഗോപാൽ

വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകാനുള്ള നീക്കത്തിന് പിന്നിൽ അഴിമതിയുണ്ടെന്ന് പ്രതിപക്ഷം. ബക്കാഡി എന്ന സ്വകാര്യ കമ്പനിക്ക് വേണ്ടിയാണ് ഈ നീക്കമെന്നും, പുതിയ സർക്കാർ വന്ന ശേഷം ഫയലുകൾക്ക് അസാധാരണ വേഗതയുണ്ടായെന്ന് കെ എൻ ബാലഗോപാൽ ആരോപിച്ചു

Read Full Story

11:39 AM (IST) Jun 23

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ നിഷേധിച്ചെന്ന് പരാതി; `വയറുവേദനയ്ക്ക് ഗ്യാസിന്റെ ഗുളിക മാത്രം നൽകി, അഡ്മിറ്റാക്കി പരിശോധിക്കാൻ തയ്യാറായില്ല'

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ നിഷേധിച്ചെന്ന് പരാതി. വയറുവേദനയ്ക്ക് ചികിത്സയ്ക്കെത്തിയ കുട്ടിക്ക് ഗ്യാസിന്റെ ഗുളിക മാത്രം നൽകി തിരിച്ചയച്ചു. അഡ്മിറ്റാക്കി പരിശോധിക്കാൻ തയ്യാറായില്ലെന്നും ആവർത്തിച്ച് പറഞ്ഞിട്ടും സിടി സ്കാൻ എടുത്തില്ലെന്നും കുടുംബം ആരോപിച്ചു.

Read Full Story

10:35 AM (IST) Jun 23

'എല്ലാം ബക്കാഡ‍ിക്ക് വേണ്ടി', സർക്കാരിനെതിരെ ഗുരുതര അഴിമതി ആരോപണമുയർത്തി പ്രതിപക്ഷ നേതാവ്; മദ്യത്തിന്‍റെ നികുതിയിളവിൽ സഭയിൽ ബഹളം, ഇറങ്ങിപ്പോക്ക്

സംസ്ഥാന ബജറ്റിലെ വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതിയിളവ് ബക്കാഡി കമ്പനിക്ക് വേണ്ടിയുള്ള അഴിമതിയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി ആരോപിച്ചു. വിഷയത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി

Read Full Story

10:25 AM (IST) Jun 23

മദ്യനികുതി വിവാദം - പ്രതിപക്ഷത്തിൻ്റെ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചു; ബജറ്റ് ചർച്ചക്കുള്ളിലെ വിഷയമെന്ന് സ്പീക്കർ, സഭയിൽ ബഹളം

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവുമായി ബന്ധപ്പെട്ട വിവാദത്തിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി പ്രതിപക്ഷം. എന്നാൽ ബജറ്റ് ചർച്ചക്കുള്ളിലെ വിഷയത്തിൽ അടിയന്തര പ്രമേയ നോട്ടീസ് അനുവദിക്കാനാകില്ലെന്ന് സ്പീക്കർ വ്യക്തമാക്കി.

Read Full Story

09:56 AM (IST) Jun 23

2954 കേസുകൾ, 3176 പേർ അറസ്റ്റിൽ, പഞ്ചാബിനെ കടത്തിവെട്ടി കേരളമെന്ന് ആഭ്യന്തരമന്ത്രി; മയക്കുമരുന്നിനെതിരെ 'ഓപ്പറേഷൻ തൂഫാൻ' ശക്തം

സംസ്ഥാനത്ത് മയക്കുമരുന്ന് മാഫിയക്കെതിരെ 'ഓപ്പറേഷൻ തൂഫാൻ' ശക്തമാക്കിയതായി ആഭ്യന്തര മന്ത്രി അറിയിച്ചു. ഇതിന്റെ ഭാഗമായി ഇതുവരെ 2954 കേസുകൾ രജിസ്റ്റർ ചെയ്യുകയും 3176 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. അന്തർസംസ്ഥാന ലഹരി ശൃംഖലകൾ തകർക്കാൻ മറ്റ് സംസ്ഥാനങ്ങളുമായി ചേർന്ന് സംയുക്ത നീക്കങ്ങൾ ശക്തമാക്കിയിട്ടുണ്ട്

Read Full Story

09:53 AM (IST) Jun 23

പിഎം ശ്രീ പദ്ധതി; കേരളത്തിന് പെട്ടെന്ന് ഊരിപോകാൻ പറ്റില്ല, വീഴ്ച വരുത്തിയത് പിണറായി സർക്കാർ എന്ന് എം കെ മുനീർ; `കേരളം ബദൽ മാർഗം തേടണം'

പിഎം ശ്രീ പദ്ധതിയിൽ നിന്ന് കേരളത്തിന് പെട്ടെന്ന് ഊരിപോകാൻ പറ്റില്ലെന്ന് ലീഗ് നേതാവ് എം കെ മുനീർ. കേന്ദ്രത്തിന്റെ കടന്നുകയറ്റം ചെറുക്കാൻ കേരളം ബദൽ മാർഗം തേടണമെന്നും അദ്ദേഹം നിർദേശിച്ചു.

Read Full Story

09:37 AM (IST) Jun 23

മന്ത്രി ജോർജ് കുര്യൻ രാജിവെച്ചു; രാജി രാജ്യസഭ കാലാവധി പൂർത്തിയായതിന് പിന്നാലെ

മന്ത്രി ജോർജ് കുര്യൻ രാജിവെച്ചു. രാജ്യസഭ കാലാവധി പൂർത്തിയായതിന് പിന്നാലെയാണ് രാജി. രാജ്യസഭയിലേക്ക് വീണ്ടും പരിഗണിച്ചിരുന്നില്ല. 

Read Full Story

09:12 AM (IST) Jun 23

കൊട്ടാരക്കരയിലെ ടിപ്പർ അപകടം - ജീവൻ നഷ്ടമായത് പത്താം ക്ലാസ് വിദ്യാർത്ഥിയുൾപ്പടെ മൂന്ന് പേർക്ക്; പരിക്കറ്റ അഞ്ച് പേർ ചികിത്സയിൽ

നിലേശ്വരത്തുണ്ടായ ടിപ്പർ അപകടത്തിൽപെട്ടത് എട്ട് പേർ. വിദ്യാർത്ഥിയുൾപ്പടെ മൂന്ന് പേർക്ക് ജീവൻ നഷ്ടമായി. അഞ്ച് പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ കുടവട്ടൂർ സ്വദേശിയായ ഹരിലാൽ (54), കാർമൽ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി പാർത്ഥിപ് എന്നിവരെ തിരിച്ചറിഞ്ഞു.

Read Full Story

09:11 AM (IST) Jun 23

മധ്യപ്രദേശ് മുഖ്യമന്ത്രിയും കുടുംബവും 'ഉജ്ജെയിനിൽ' വാങ്ങിക്കൂട്ടിയത് 168 ഏക്കർ ഭൂമി? മോഹൻ യാദവിനെ വെട്ടിലാക്കി മാധ്യമ റിപ്പോർട്ട്, വിവാദം കത്തുന്നു

മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവും കുടുംബവും സർക്കാർ വികസന പദ്ധതികൾ വരുന്ന ഉജ്ജെയിനിൽ 168 ഏക്കർ ഭൂമി വാങ്ങിക്കൂട്ടിയതായി അന്വേഷണാത്മക റിപ്പോർട്ട്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് വ്യക്തിപരമായ നേട്ടമുണ്ടാക്കിയെന്ന ആരോപണം വലിയ രാഷ്ട്രീയ വിവാദമായി

Read Full Story

08:48 AM (IST) Jun 23

കൊട്ടാരക്കരയിലെ അപകടം - രണ്ട് മരണം സ്ഥിരീകരിച്ചതായി മന്ത്രി ബിന്ദു കൃഷ്ണ; `ടിപ്പർ ലോറികളുടെ അപകടപ്പാച്ചിൽ ആശങ്കാജനകം',

കൊട്ടാരക്കരയിലുണ്ടായ ടിപ്പർ ലോറി അപകടത്തിൽ രണ്ട് മരണം സ്ഥിരീകരിച്ചതായി മന്ത്രി ബിന്ദു കൃഷ്ണ. ടിപ്പർ ലോറികളുടെ അപകടപ്പാച്ചിൽ ആശങ്കാജനകമാണെന്നും ഇത് നിയന്ത്രിക്കുന്നതിനാവശ്യമായ നടപടികൾ എടുക്കണമെന്ന് ഓർമിപ്പിക്കുന്നതാണ് ഈ സംഭവമെന്നും മന്ത്രി പറഞ്ഞു.

Read Full Story

08:45 AM (IST) Jun 23

ഇറാൻ-അമേരിക്ക ചർച്ചകളുടെ സമാദാന ദൂതനായി മാർക്കോ റൂബിയോ ഗൾഫിലേക്ക്, 3 രാജ്യങ്ങൾ സന്ദർശിക്കും; സുരക്ഷ ഭീഷണിയും ആശങ്കയും അകറ്റുക ലക്ഷ്യം

അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പശ്ചിമേഷ്യൻ പര്യടനത്തിന് തുടക്കമിട്ടു. ഇറാൻ-അമേരിക്ക സമാധാന ചർച്ചകളുടെ പശ്ചാത്തലത്തിൽ യുഎഇ, കുവൈത്ത്, ബഹ്‌റൈൻ എന്നീ ഗൾഫ് രാജ്യങ്ങളുടെ സുരക്ഷാ ആശങ്കകൾ അകറ്റുകയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം

Read Full Story

08:33 AM (IST) Jun 23

'എയർപോർട്ട് അടഞ്ഞു കിടന്നിരുന്നാൽ മതിയായിരുന്നു', അമേരിക്കയുമായി ചർച്ച നടത്തിയ സംഘത്തിന് ഇറാനിൽ രൂക്ഷ വിമർശനം; മറുപടിയുമായി സ്പീക്കർ

അമേരിക്കയുമായി സമാധാന ചർച്ച നടത്തിയ ഇറാൻ പ്രതിനിധി സംഘത്തിന് രാജ്യത്ത് രൂക്ഷ വിമർശനം. എന്നാൽ ചർച്ചകൾ ലെബനനിലെ രക്തച്ചൊരിച്ചിൽ ഒഴിവാക്കിയെന്ന് പാർലമെന്റ് സ്പീക്കർ പ്രതികരിച്ചു. ചർച്ചയുടെ ഫലമായി ഇറാനുള്ള കയറ്റുമതി വിലക്ക് അമേരിക്ക താൽക്കാലികമായി നീക്കി

Read Full Story

07:41 AM (IST) Jun 23

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പിൽ ആദ്യ നടപടി, പണം എണ്ണുന്ന 40 ജീവനക്കാരെ മാറ്റിനിർത്തി; ട്രസ്റ്റ് പിരിച്ചുവിടാൻ പ്രധാനമന്ത്രിക്ക് കത്ത്

അയോധ്യ രാമക്ഷേത്രത്തിലെ കോടിക്കണക്കിന് രൂപയുടെ സംഭാവന തട്ടിപ്പുമായി ബന്ധപ്പെട്ട് 40 ജീവനക്കാരെ ചുമതലകളിൽ നിന്ന് മാറ്റിനിർത്തി. അതിനിടെ നിലവിലെ ക്ഷേത്ര ട്രസ്റ്റ് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ധർമ്മസേന പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്

Read Full Story

07:21 AM (IST) Jun 23

കോൺഗ്രസിലും യുഡിഎഫിലും അതൃപ്തി പുകയുന്നു, മുഖ്യമന്ത്രി സഭയിൽ വീര്യം കുറഞ്ഞ മദ്യത്തിന്‍റെ നികുതിയിൽ വിശദീകരണം നൽകും; ആയുധമാക്കാൻ പ്രതിപക്ഷം

ബജറ്റിൽ പ്രഖ്യാപിച്ച വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ് കോൺഗ്രസിലും യുഡിഎഫിലും അതൃപ്തിക്ക് കാരണമായി. ഈ വിവാദത്തിൽ മുഖ്യമന്ത്രി നിയമസഭയിൽ വിശദീകരണം നൽകും. നികുതി വിവാദവും പി എം ശ്രീ പദ്ധതിയും സഭയിൽ സർക്കാരിനെതിരെ ആയുധമാക്കാനാണ് പ്രതിപക്ഷ നീക്കം

Read Full Story

07:03 AM (IST) Jun 23

'രക്ഷാപ്രവർത്തന' കേസ് അട്ടിമറി, എഡിജിപി എംആ‌ർ അജിത് കുമാറിനെതിരെ ഡിജിപി തല അന്വേഷണത്തിന് സാധ്യത, സർക്കാർ തീരുമാനം ഉടൻ

നവകേരള യാത്രയ്ക്കിടെയുണ്ടായ 'രക്ഷാപ്രവർത്തന' കേസ് അട്ടിമറിച്ചെന്ന കണ്ടെത്തലിനെ തുടർന്ന് എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ ഡിജിപി തല അന്വേഷണത്തിന് സാധ്യത. കേസ് ഡയറിയിൽ തിരുത്തൽ വരുത്തിയതുൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങൾ എസ്ഐടി കണ്ടെത്തിയിരുന്നു

Read Full Story

More Trending News